F തിരിച്ചുപിടിച്ചത് 100 ഏക്കറോളം; വാഗമണിലും മൂന്നാറിലും റവന്യു വകുപ്പിന്റെ വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 14, 2020

തിരിച്ചുപിടിച്ചത് 100 ഏക്കറോളം; വാഗമണിലും മൂന്നാറിലും റവന്യു വകുപ്പിന്റെ വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍

*
https://chat.whatsapp.com/D75PzPspOjTIVI753ti12H വാഗമണ്‍, മൂന്നാര്‍ മേഖലകളിയായി 100 ഏക്കറോളം കയ്യേറ്റ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കയ്യേറിയ സ്ഥലങ്ങള്‍ റവന്യു സംഘം തിരിച്ചുപിടിച്ചത്. വിവിധ ഗ്രൂപ്പുകളുടെ കൈവശമിരുന്ന 79 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. മൂന്നാര്‍ എല്‍ആര്‍ തഹസില്‍ദാര്‍ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സര്‍വ്വേ സംഘം ഉള്‍പ്പെടെയുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.

ഇടുക്കി വാഗമണ്‍ ഉളുപ്പുണിയില്‍ സമീപകാലത്തെ വന്‍ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. മൂന്നാര്‍ പോതമേട്ടില്‍ ട്രീ റിസോര്‍ട്ടിന്റെ ഭാഗമായി വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലവും ഏറ്റെടുത്തു. പതിനേഴരയേക്കര്‍ ഭൂമിയാണ് പിടിച്ചെടുത്തത്.ഇരുപത്തിയഞ്ച് വര്‍ഷം നീണ്ട് നിന്ന നിയമ പോരാട്ടത്തിന് ശേഷമാണ് നടപടി.

വ്യാജപട്ടയമുണ്ടാക്കി 1995ലാണ് ഭൂമി കയ്യേറിയതായി റവന്യൂ സംഘം
കണ്ടെത്തിയത്. 2003-ല്‍ ജില്ലാകളക്ടര്‍ ഈ ഉത്തരവ് ശരിവച്ചു. ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ നടപടി ശരിവച്ച്‌ ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു

No comments:

Post a Comment

Post Top Ad