F രാജ്യത്തെ പകുതി ജനങ്ങൾ പട്ടിണിയിലാകു​മ്പോഴാണോ 1000 കോടിയുടെ പാർലമെൻറ്​ പണിയുന്നത്​ -കമൽ ഹാസൻ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 13, 2020

രാജ്യത്തെ പകുതി ജനങ്ങൾ പട്ടിണിയിലാകു​മ്പോഴാണോ 1000 കോടിയുടെ പാർലമെൻറ്​ പണിയുന്നത്​ -കമൽ ഹാസൻ

http://www.Payyanurnews.com

https://chat.whatsapp.com/D75PzPspOjTIVI753ti12H
ചെന്നൈ:
കോവിഡ്​ കാരണം ജനങ്ങൾ ദുരിതം നേരിടുന്ന കാലത്ത്​ 1000 കോടി ചെലവഴിച്ച്​ പുതിയ പാർലമെൻറ്​ മന്ദിരം നിർമിക്കുന്നതിനെതിരെ തമിഴ്​ നടനും മക്കൾ നീദി മയ്യം പ്രസിഡൻറുമായ കമൽഹാസൻ. 'കോവിഡ്​ കാരണം രാജ്യത്തെ പകുതി ജനങ്ങളും ഉപജീവനമാർഗം നഷ്​ടപ്പെട്ട്​ പട്ടിണിയിലാണ്​. ഇതിനിടയിൽ എന്തിനാണ്​ 1000 കോടി രൂപയുടെ പുതിയ പാർലമെൻറ്​ മന്ദിരം പണിയുന്നത്​.

ചൈനയിലെ വൻതിൽ നിർമിക്കുന്നതിനിടെ ആയിരക്കണക്കിന് ആളുകളാണ്​ മരിച്ചത്​. ജനങ്ങളെ സംരക്ഷിക്കാനാണ്​ മതിൽ നിർമിക്കുന്നതെന്നായിരുന്നു അന്ന്​ ഭരണാധികാരികൾ പറഞ്ഞത്​. ഇപ്പോൾ ആരെ സംരക്ഷിക്കാനാണ്​ നിങ്ങൾ 1000 കോടി രൂപ ചെലവിൽ​ പാർലമെൻറ്​ നിർമിക്കുന്നത്​. ഇതിന്​ പ്രധാനമന്ത്രി മറുപടി പറയേണ്ടതുണ്ട്​' -കമൽ ഹാസൻ ട്വീറ്റ്​ ചെയ്​തു. 2021ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പി​െൻറ പ്രചാരണം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ്​ കമൽ ഹാസ​െൻറ ട്വീറ്റ്​.

No comments:

Post a Comment

Post Top Ad