F ISL ന് നാളെ തുടക്കം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 19, 2020

ISL ന് നാളെ തുടക്കം

പനാജി: കോവിഡ്‌ ആശങ്കകളെ തോല്‍പ്പിച്ച ഐപിഎല്‍ പൂരത്തിന് പിന്നാലെ ഇനി കാല്‍പ്പന്തുകളിയുടെ ആരവം ഉയരും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ പുതിയ പതിപ്പിന്  നാളെ തുടക്കമാകും. ഗോവയിലെ മൂന്ന്‌ സ്‌റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. ആദ്യകളി കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ്‌. കോവിഡ് കണക്കിലെടുത്ത് മല്‍സരത്തില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കില്ല.

ഇക്കുറി ഐഎസ്‌എല്ലിന്‌ സവിശേഷതകള്‍ ഏറെയാണ്‌. കൊല്‍ക്കത്ത വമ്ബന്‍മാരായ ഈസ്‌റ്റ്‌ ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും വരവാണ്‌ ശ്രദ്ധേയം. ബഗാന്‍ എടികെയുമായി ചേര്‍ന്ന്‌, എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലാണ്‌ ഇറങ്ങുന്നത്‌.ഇതോടെ ക്ലബുകളുടെ എണ്ണം പതിനൊന്നാകും. മത്സരങ്ങള്‍ നൂറ്റിപ്പതിനഞ്ചായി വര്‍ധിക്കും. കഴിഞ്ഞവര്‍ഷം 95 കളികളായിരുന്നു. ആദ്യ റൗണ്ടില്‍ ടീമുകള്‍ രണ്ടു തവണ മാറ്റുരയ്ക്കും. മുന്നിലെത്തുന്ന ആദ്യ നാലു ടീമുകള്‍ പ്ലേ ഓഫിലെത്തും. സെമി, ഫൈനല്‍ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

പകരക്കാരുടെ എണ്ണം അഞ്ചാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്‌. ഒരു ക്ലബ്ബില്‍ അഞ്ചുമുതല്‍ ഏഴുവരെ വിദേശതാരങ്ങളെ ഉള്‍പ്പെടുത്താം. കളത്തില്‍ അഞ്ച്‌ വിദേശതാരങ്ങള്‍ക്കുമാത്രമേ ഇറങ്ങാനാകുള്ളൂ. കേരള ബ്ലാസ്‌റ്റേഴ്‌സ്‌, എടികെ മോഹന്‍ ബഗാന്‍, ഈസ്‌റ്റ്‌ ബംഗാള്‍ എസ്‌സി, ബംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി, നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സി, ഒഡിഷ എഫ്‌സി, ഹൈദരാബാദ്‌ എഫ്‌സി, ജംഷെഡ്‌പുര്‍ എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി എന്നിവയാണ്‌ ടീമുകള്‍. കഴിഞ്ഞ സീസണില്‍ എടികെയായിരുന്നു ചാമ്ബ്യന്‍മാര്‍. ഫത്തോര്‍ദ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, വാസ്‌കോ തിലക്‌ നഗര്‍ സ്‌റ്റേഡിയം, ബാംബൊലിം ജിഎംസി സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ മത്സരങ്ങള്‍.


No comments:

Post a Comment

Post Top Ad