F സംസ്ഥാനത്തിനി 'എന്റെ ജില്ല' മൊബൈല്‍ ആപ്പ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 6, 2020

സംസ്ഥാനത്തിനി 'എന്റെ ജില്ല' മൊബൈല്‍ ആപ്പ്


തിരു: ജനങ്ങള്‍ക്കായി 'എന്റെ ജില്ല' മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് 'എന്റെ ജില്ല' എന്ന മൊബൈല്‍ ആപ്പ് ആരംഭിച്ചതായി അറിയിച്ചത്. ജനസൗഹൃദപരമായ സേവനത്തിന് തുടക്കമെന്ന നിലയില്‍ ആരംഭിച്ച ആപ്പ് ആണിത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം കണക്കാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ സമര്‍പ്പിക്കാന്‍ സാധിക്കും.

കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറണോ..? നാരങ്ങയിലുണ്ട് സൂത്രങ്ങള്‍

'എന്റെ ജില്ല' ആപ്പിലൂടെ ഓരോ ജില്ലയിലേയും 10 പ്രധാനപ്പെട്ട ഓഫീസുകള്‍ പൊതുജനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓഫീസുകളെയും അവിടുത്തെ ഉദ്യോഗസ്ഥരെയും പൊതുജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ ബന്ധപ്പെടാനും സാധിക്കും. ആപ്പ് ഉപയോഗിക്കുന്നതിലോടെ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.

No comments:

Post a Comment

Post Top Ad