F ശബരിമല തീര്‍ത്ഥാടനം; മല കയറുമ്ബോഴും ദര്‍ശനത്തിന് നില്‍ക്കുമ്ബോഴും രണ്ട് അടി അകലം പാലിക്കണം, മാര്‍ഗനിര്‍ദേശം പുറത്ത് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 8, 2020

ശബരിമല തീര്‍ത്ഥാടനം; മല കയറുമ്ബോഴും ദര്‍ശനത്തിന് നില്‍ക്കുമ്ബോഴും രണ്ട് അടി അകലം പാലിക്കണം, മാര്‍ഗനിര്‍ദേശം പുറത്ത്




 

ശബരിമല തീര്‍ത്ഥാടകര്‍ക്കുളള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ത്ഥാടകര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്ബ് എടുത്തതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

ശബരിമലയില്‍ എത്തിയാല്‍ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകള്‍ വൃത്തിയാക്കണം. മല കയറുമ്ബോഴും ദര്‍ശനത്തിന് നില്‍ക്കുമ്ബോഴും രണ്ട് അടി അകലം പാലിക്കുകയും മാസ്‌ക് ഉറപ്പായും ധരിക്കുകയും വേണം. കൊവിഡ് ഭേദമായവര്‍ ആണെങ്കില്‍ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.ഏതെങ്കിലും തരത്തിലുളള ലക്ഷണങ്ങള്‍ ഉളളവര്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് മാറി നില്‍ക്കണം. നിലയ്‌ക്കലിലും പമ്ബയിലും ആളുകള്‍ കൂടുന്നത് ഒഴിവാക്കണം. തീര്‍ത്ഥാടകര്‍ക്ക് ഒപ്പം വരുന്ന ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഈ മാര്‍ഗ നിര്‍ദേശം ബാധകമാണെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു





  

No comments:

Post a Comment

Post Top Ad