F കീശ കീറും പ്ലാറ്റ്‌ഫോമിലും ട്രെയിനിലും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 1, 2020

കീശ കീറും പ്ലാറ്റ്‌ഫോമിലും ട്രെയിനിലും


 
   



ന്യൂഡൽഹി 
പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ നിരക്ക്‌‌ ഇരട്ടിയാക്കിയും സ്‌റ്റേഷൻ വികസനത്തിന്റെ പേരിൽ തീരുവ ചുമത്തിയും യാത്രക്കാരെ പിഴിയാൻ റെയിൽവേ. രാജ്യത്തെ 121 സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ നിരക്ക്‌ 10 രൂപയിൽനിന്ന്‌ 20 രൂപയാക്കും. ഈ സ്‌റ്റേഷനുകളിൽനിന്ന്‌ യാത്രചെയ്യുന്നവരുടെ ടിക്കറ്റ്‌ തുകയ്ക്ക്‌ ഒപ്പം യൂസർ ഡെവലപ്‌മെന്റ്‌ ഫീസും (യുഡിഎഫ്‌) ചുമത്തും. ഇതോടെ ഈ സ്‌റ്റേഷനുകളിൽനിന്നുള്ള ടിക്കറ്റ്‌ നിരക്കും വർധിക്കും.
അടുത്ത മാസംമുതൽ വർധന നടപ്പാക്കുമെന്ന്‌ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുപ്പതി, ചണ്ഡീഗഢ്‌, നാഗ്‌പുർ, നെല്ലൂർ, പുതുച്ചേരി, ഡെറാഡൂൺ, ഗ്വാളിയോർ തുടങ്ങിയ സ്‌റ്റേഷനുകളിലാകും വർധന. ഘട്ടംഘട്ടമായി മുഴുവൻ സ്‌റ്റേഷനിലും നടപ്പാക്കും.
കാര്യപ്രാപ്തി വർധിപ്പിക്കാനെന്ന പേരിൽ നിലവിലുള്ള പല സൗകര്യവും നിർത്തലാക്കും.ഡിസംബർമുതലുള്ള പുതിയ ടൈംടേബിളിൽ ഏകദേശം 600 ട്രെയിനും 10,200 സ്‌റ്റേഷനും ഒഴിവാക്കും‌.
വിവിധ വിഭാഗങ്ങളിലേക്കുള്ള നിയമനങ്ങൾ റെയിൽവേ നേരത്തെ തന്നെ മരവിപ്പിച്ചിട്ടുണ്ട്‌. ഇതോടൊപ്പം ജീവനക്കാരുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനും തീരുമാനിച്ചു. ക്ഷാമബത്ത ഒഴിവാക്കാനും രാത്രി ബത്ത ഒഴിവാക്കാനുമാണ്‌ ഏറ്റവും പുതിയ തീരുമാനം. റെയിൽവേ അടിമുടി സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്‌.






No comments:

Post a Comment

Post Top Ad