F ദേ, തെരഞ്ഞെടുപ്പ്‌ എത്തി; മാസ്‌കും‌ ഡിജിറ്റൽവാറും ; ഹൈടെക്‌ ഹൈടെക്‌... - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 9, 2020

ദേ, തെരഞ്ഞെടുപ്പ്‌ എത്തി; മാസ്‌കും‌ ഡിജിറ്റൽവാറും ; ഹൈടെക്‌ ഹൈടെക്‌...

സംസ്ഥാനം തെരഞ്ഞെടുപ്പ്‌ ചൂടിൽ പൊള്ളിത്തുടങ്ങി. വന്നിട്ട്‌ ഏറെനാളായിട്ടും തിരിച്ചുപോകാതെ കോവിഡ്‌ നിലയുറപ്പിച്ചതിനാൽ പതിവ്‌ തെരഞ്ഞെടുപ്പ്‌ കാഴ്‌ചകളൊന്നുംതന്നെ ഇത്തവണയില്ല‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുള്ള‌ പ്രചാരണത്തിനുള്ള പുതുവഴികൾ തേടുകയാണ്‌ സ്ഥാനാർഥികളും പാർടികളും.
_*ചരിത്രമാകും മാസ്ക്‌*_
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിലാദ്യമാകും ‘മുഖാവരണം’ പ്രചാരണരീതിയാകുക. പാർടിചിഹ്നങ്ങൾ പതിപ്പിച്ച മാസ്കുകൾ വിപണിയിലെത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പ്‌ ദിവസം ബൂത്ത് പരിസരത്തു‌മാത്രമേ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള മാസ്കിന്‌ വിലക്കുണ്ടാകൂ.
_*ഡിജിറ്റൽ വാർ*_
ചായക്കടകളിലെ അന്തിച്ചർച്ചയ്ക്കും കൂട്ടംചേർന്നുള്ള വീടുകയറലിനും നിയന്ത്രണമുണ്ട്‌. അതേസമയം സമൂഹമാധ്യമങ്ങളിലെ ചർച്ചാവേദികൾ പലതും ഇപ്പൊഴേ പോർക്കളമായി. റോഡിൽ ബാനറും ചുവരെഴുത്തും നിറയുന്നതിനൊപ്പം വാട്‌സാപ്‌‌ സ്റ്റാറ്റസുകളിലും ഇൻസ്റ്റഗ്രാം സ്‌റ്റോറികളിലും സ്ഥാനാർഥികൾ ചിരിച്ച്‌ കൈവീശി പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഈ തെരഞ്ഞെടുപ്പുകാലം ടെക്കികൾക്ക്‌ ജോലിയേറെയുണ്ടെന്നുറപ്പ്‌.
ഹൈടെക്‌ ഹൈടെക്‌
മുൻ അംഗങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും പറയുന്ന ട്രോളുകളാണ്‌ പ്രധാന ആയുധം. പ്രചാരണത്തിനായി ഉണ്ടാക്കിയിരിക്കുന്ന വാട്‌സാപ്‌ ഗ്രൂപ്പുകളിൽ ട്രോളുകൾ ചറപറ തുടങ്ങീട്ടുണ്ട്‌. അതിനാൽതന്നെ മുമ്പുള്ളതുപോലെയുള്ള തെരഞ്ഞെടുപ്പ്‌ നിരീക്ഷണം നടത്തണമെങ്കിൽ ഉദ്യോഗസ്ഥരും പൊലീസും കൂടുതൽ ഹൈടെക്കാകണം.
_*സുരക്ഷ മുഖ്യം*_
വീട്‌ സന്ദർശനത്തിന്‌ പരമാവധി അഞ്ചുപേർക്കു‌മാത്രമാണ്‌ അനുമതി. അതിനാൽ സ്ഥാനാർഥികളും പ്രചാരണസംഘവും കർശനമായ സുരക്ഷാ മുൻകരുതലെടുക്കേണ്ടതുണ്ട്‌. കോവിഡ്‌ രോഗികളുമായി സമ്പർക്കത്തിലായാൽ നിരീക്ഷണത്തിൽ പോകണം. കോവിഡ്‌ സ്ഥിരീകരിച്ചാലും പ്രചാരണത്തെ പ്രതികൂലമായി ബാധിക്കും.

No comments:

Post a Comment

Post Top Ad