F ജനകീയ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും; തദ്ദേശ സ്ഥാപനങ്ങളിൽ നാളെ മുതൽ ഉദ്യോഗസ്ഥ ഭരണം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, November 11, 2020

ജനകീയ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും; തദ്ദേശ സ്ഥാപനങ്ങളിൽ നാളെ മുതൽ ഉദ്യോഗസ്ഥ ഭരണം

ശതിരുവനന്തപുരം :  തദ്ദശസ്ഥാപനങ്ങളിലെ ജനകീയ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും.

നാളെ മുതൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന ഭരണനിർവഹണ സമിതിയായിരിക്കും പ്രവർത്തനങ്ങൾ നടത്തുക. തദ്ദേശ തിരഞ്ഞെടുപ്പു നീട്ടിവച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനു ശേഷം പുതിയ ഭരണസമിതി രൂപീകരിക്കുന്നതു വരെയാണ് ഉദ്യോഗസ്ഥഭരണം. ദൈനംദിന പ്രവർത്തനങ്ങൾ നടത്താനല്ലാതെ നയപരമായ തീരുമാനങ്ങൾ എടുക്കാൻ സമിതിക്ക് അധികാരമില്ല. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അടിസ്ഥാനത്തിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിയെ നിയോഗിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി.

സമിതിയുടെ ഘടന: ജില്ലാ പഞ്ചായത്ത്: കലക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ. ബ്ലോക്ക് പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ. ഗ്രാമപ്പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, കൃഷി ഓഫിസർ. കോർപറേഷൻ: കലക്ടർ, കോർപറേഷൻ സെക്രട്ടറി, എൻജിനീയർ. മുനിസിപ്പാലിറ്റി: സെക്രട്ടറി, എൻജിനീയർ, സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ.
  

No comments:

Post a Comment

Post Top Ad