F വിവിധ തസ്തികകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡം ഇനി മുതല്‍ സ്ഥാപനങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 15, 2020

വിവിധ തസ്തികകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡം ഇനി മുതല്‍ സ്ഥാപനങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം


  

ഡല്‍ഹി ∙ നിശ്ചയിച്ചതിനെക്കാള്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ പാടില്ലെന്നുള്‍പ്പെടെ വിവിധ തസ്തികകള്‍ക്കുള്ള മാനദണ്ഡം തീരുമാനിക്കാന്‍ സ്ഥാപനങ്ങള്‍ക്കാണ് അധികാരമെന്നു സുപ്രീം കോടതി വിധിച്ചു. നിയമനം നടത്തുന്നവര്‍ നിശ്ചയിക്കുന്ന മാനദണ്ഡം തീരുമാനിക്കാനോ പുനഃപരിശോധിക്കാനോ കോടതികള്‍ക്ക് അധികാരമില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പ്യൂണ്‍ ജോലിയില്‍ നിന്നു പുറത്താക്കപ്പെട്ടയാളെ തിരിച്ചെടുക്കണമെന്ന ഒഡീഷ ഹൈക്കോടതി വിധിക്കെതിരെ പഞ്ചാബ് നാഷനല്‍ ബാങ്ക് നല്‍കിയ ഹര്‍ജിയിലാണു സുപ്രീം കോടതി വിധി. ഉയര്‍ന്ന യോഗ്യതയെന്നതു നിയമനത്തിനു തടസ്സമാകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.

  

No comments:

Post a Comment

Post Top Ad