F പയ്യന്നൂര്‍ തായിനേരിയിൽ മുസ്ലിം ലീഗിൽ ഭിന്നത. എം ബഷീർ സ്വതന്ത്ര സ്ഥാനാർഥി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, October 19, 2020

പയ്യന്നൂര്‍ തായിനേരിയിൽ മുസ്ലിം ലീഗിൽ ഭിന്നത. എം ബഷീർ സ്വതന്ത്ര സ്ഥാനാർഥി

പയ്യന്നൂര്‍ : പയ്യന്നൂർ മുനിസിപ്പാലിറ്റി 33ാം  വാർഡ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന വാർഡ് ആയി മാറി കഴിഞ്ഞു. ഇത്രകാലം മുസ്‌ലിം ലീഗിന്റെ അമരക്കാരൻ ആയിരുന്ന എം ബഷീർ മുസ്ലിം ലീഗ് വിട്ട് സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിക്കാൻ തീരുമാനിച്ചത് മുസ്ലിം ലീഗിന്റെ ഉറക്കം കളയുന്നു.

 മുസ്ലിം ലീഗിന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയും ആയിരുന്നു .
എം ബഷീർനെതിരെ മത്സരിക്കാൻ ലീഗ് തീരുമാനിച്ച പലർക്കും വിയോജിപ്പ് ഉണ്ടായിരുന്നു .എന്നാൽ ഇന്നലെ രാത്രിയോട് കൂടി ലീഗ്  അവരുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയായിരുന്നു.ഇവിടെ എ എം നിസാറാണ് ലീഗ് സ്ഥാനാര്‍ത്ഥി. കാലങ്ങളായി മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റ് ആണ് തായിനേരി എന്നാൽ ഈ വരുന്ന തിരഞ്ഞെടുപ്പ് ആർക്കും പ്രവചിക്കാൻ പറ്റാതായി മാറിക്കഴിഞ്ഞു. 
സിപിഎം ലേക്ക് ഉള്ള യുവാക്കളുടെ ഒഴുക്ക് ലീഗിന്റെ തലവേദന കൂട്ടുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എ വി തമ്പാൻ ആണ് തായിനേരിയിൽ മത്സരിക്കുന്നത്.



No comments:

Post a Comment

Post Top Ad