F കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിറിയിപ്പുമായി ഇന്റര്‍പോള്‍. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 20, 2020

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിറിയിപ്പുമായി ഇന്റര്‍പോള്‍.

ദില്ലി: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിറിയിപ്പുമായി ഇന്റര്‍പോള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ഇന്‍റര്‍ പോളിന്‍റെ നിര്‍ദേശം. കൊവിഡുമായി ബന്ധപ്പെട്ട് ഏജന്‍സി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് പുതിയ മുന്നറിയിപ്പുള്ളത്.

ഇന്ത്യ ഉള്‍പ്പെടെ 194 രാജ്യങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ആന്ത്രാക്സ് രോഗം പടര്‍ന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ രോഗാണുവാഹക കത്തുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ അത്തരത്തിലുള്ള സാധ്യതകളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശം.ലോക രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും പടരുകയാണ്. 57,254,539 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,365,924 പേര്‍ രോഗത്തിന് കീഴടങ്ങി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള പല ലോകരാജ്യനേതാക്കള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 12,070,712 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറു ലക്ഷം കടന്നു. വാക്സിന്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണെങ്കിലും രോഗം പടരുന്നത് പൂര്‍ണ്ണമായും തടയാന്‍ സാധിച്ചിട്ടില്ല.




No comments:

Post a Comment

Post Top Ad