F വഴിപാടും ദക്ഷിണയും ഇനി ഓണ്‍ലൈനില്‍; ബൂക്ക്സേവ ആപ്പ് നിലവില്‍ വന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 19, 2020

വഴിപാടും ദക്ഷിണയും ഇനി ഓണ്‍ലൈനില്‍; ബൂക്ക്സേവ ആപ്പ് നിലവില്‍ വന്നു

കൊച്ചി: കൊറോണ കാലത്ത്, ക്ഷേത്രങ്ങളില്‍ നേരിട്ട് പോകുവാന്‍ കഴിയാത്ത ഭക്തര്‍ക്ക് ആശ്വാസമായി ഒരു മൊബൈല്‍ ആപ്പ്- ബുക്ക്സേവ. ക്ഷേത്ര വിശ്വാസികള്‍ക്ക് സാങ്കേതിക സഹായത്തോടെ വഴിപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ബുക്ക്സേവ പ്രധാനമായും ഉന്നംവെക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സൗജന്യമായി ഈ സേവനം ലഭ്യമാകുന്നു.

ഓണ്‍ലൈനായി വഴിപാടുകള്‍ നടത്താനും കാണിക്യവും ദക്ഷിണയും നല്കാനും ആവശ്യമായ തുക നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടേയും ജി പേ, പേയ് ടി എം, ഫോണ്‍ പേ, ബി എച്ച്‌ ഐ എം യു പി ഐ വഴി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനും സഹായിക്കുന്ന തരത്തിലാണ് ബുക്ക്സേവ ആപ്പ് സൃഷ്ടിച്ചിരിക്കുന്നത്.അതോടൊപ്പം ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ അറിയിപ്പുകളും ബുക്ക്സേവയിലുടെ കൈമാറാന്‍ സാധിക്കും.

ക്ഷേത്രത്തിന്റെ ഐതിഹ്യം, വിര്‍ച്വല്‍ ക്യു, പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ലൈവ് ദര്‍ശന്‍ തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാകും.

കൂടാതെ ക്ഷേത്രഭരണ നിര്‍വഹണം എളുപ്പത്തിലും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ സഹായിക്കുന്ന തരത്തില്‍ 'സോപാനം' എന്ന് പേരുള്ള ടെംപിള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറും വികസിപ്പിച്ചെടുത്തത് ഇനിറ്റ് സോലുഷന്‍സ് എന്ന കമ്ബനിയാണ്. ഇംഗ്ലീഷ്- മലയാളം- സംസ്‌കൃതം സംയോജിത കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള വഴിപാട് ബുക്കിംഗ്, ബില്ലിംഗ്, അക്കൗണ്ട്സ്, അസെറ്റ്സ്, കലവറ, കല്ല്യാണമണ്ഡപം ബുക്കിംഗ്, സ്റ്റാഫ്സ് അറ്റെന്‍ഡെന്‍സ്, മൊബൈല്‍ ബില്ലിംഗ്, മെമ്ബേഴ്സ് ഡാറ്റാ ബാങ്ക് മുതലായ ഒന്‍പത് മൊഡ്യൂളുകളും എസ് എം എസ് നോട്ടിഫിക്കേഷനും മലയാളം/ ഇംഗ്ലീഷ് പ്രിന്റിംഗും ഉള്‍പ്പെടുന്ന സമ്ബൂര്‍ണ ക്ഷേത്ര ഭരണ നിര്‍വഹണ സോഫ്റ്റ്വെയറാണ് സോപാനം.

ഇടപ്പള്ളി ഗണപതി ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവി ക്ഷേത്രം, ആറ്റുകാല്‍ ദേവി ക്ഷേത്രം, പാറമേക്കാവ് ദേവി ക്ഷേത്രം, കൊച്ചി തിരുമല ദേവസ്വം തുടങ്ങി അറുപതോളം ക്ഷേത്രങ്ങളില്‍ വഴിപാട് രശീതുകള്‍, അക്കൗണ്ട്സ്, കലവറ, കല്യാണമണ്ഡപം ബുക്കിങ് മുതലായവ സോപാനം സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്.

No comments:

Post a Comment

Post Top Ad