F എസ് പി എം ട്രേഡേഴ്സ് പെരുമ്പയിൽ പ്രവർത്തനം ആരംഭിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 16, 2020

എസ് പി എം ട്രേഡേഴ്സ് പെരുമ്പയിൽ പ്രവർത്തനം ആരംഭിച്ചു.




 പയ്യന്നൂര്‍ :  മൂന്നു പതിറ്റാണ്ടിലേറെക്കാലമായി പയ്യന്നൂരിൻ്റെ വ്യാപാര മേഖലയിൽ തിളങ്ങുന്ന നാമധേയമായി പെരുമ്പയിൽ പ്രവർത്തിക്കുന്ന എസ്‌ പി ഏജൻസിയുടെ പുതിയ സംരഭമായ എസ് പി എം ട്രേഡേഴ്സ് പെരുമ്പയിൽ പ്രവർത്തനമാരംഭിച്ചു. 
  ഡ്രൈ ഫ്രൂട്സ്, നട്സ്, സ്പൈസസ്, ചോക്ലേറ്റ്സ് എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിക്കൊണ്ട് പെരുമ്പ എസ്‌ പി ഏജൻസിയുടെ സമീപം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ഉദ്ഘാടന ചടങ്ങിൽ അഡ്വ ശശി വട്ടക്കൊവ്വൽ , പയ്യന്നൂർ സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് , ചേമ്പർ ഓഫ് കമേഴ്സ്   പ്രസിഡണ്ട് കെ യു വിജയകുമാർ, എസ് കെ ഹംസ ഹാജി , കെ ടി സഹദുള്ള , പി വിജയൻ, എം അസൈനാർ  തുടങ്ങി നിരവധി പ്രമു.ഖർ സംബന്ധിച്ചു. 
   മധുരപലഹാര നിർമ്മാണത്തിനും , കേക്ക്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയുടെ നിർമ്മാണത്തിനും ആവശ്യമായ ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കളും അനുബന്ധ സാധനങ്ങളും സ്ഥാപനത്തിൽ  ലഭിക്കുമെന്ന് സ്ഥാപന ഉടമകൾ അറിയിച്ചു.

  

No comments:

Post a Comment

Post Top Ad