F സാന്ത്വന സ്പർശവുമായി തൃക്കരിപ്പൂര്‍ അലിഫ് ആംബുലൻസ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 9, 2020

സാന്ത്വന സ്പർശവുമായി തൃക്കരിപ്പൂര്‍ അലിഫ് ആംബുലൻസ്



 

 തൃക്കരിപ്പൂര്‍ : ലാഭേച്ചയില്ലാതെ രോഗികൾക്ക്  മഹനീയ സേവനം നൽകിവരുന്ന കൈക്കോട്ടുകടവ് അലിഫ് സാംസ്കാരിക കൂട്ടായ്മയുടെ കെ.പി. അബ്ദുൽറഹിമാൻഹാജി സ്മാരക ആംബുലൻസ്  കോവിഡ് പോസിറ്റീവ് രോഗികൾക്കുള്ള അത്താ ണിയാവുകയാണ്.
   തൃക്കരിപ്പൂര് ഗവ : താലൂക്ക് ഹോസ്പിറ്റലിൽ കോവിഡ് ടെസ്റ്റിന് വിധേയമാകുന്നവർക്ക് പോസിറ്റീവ് ആയാൽ വീട്ടിലേക്ക് പോകാൻ വാഹനങ്ങൾ ലഭിക്കാതെ വിഷമിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിന്ന് പരിഹാരമെന്നോണം  താലൂക്ക് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ അലിഫ് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ പ്രശ്ന  പരിഹാരമാവുകയായിരുന്നു.
  രോഗികളെ സഹായിക്കാൻ അലിഫ് ആംബുലൻസ്     ടെസ്റ്റ്‌ ദിവസങ്ങളിൽ ഹോസ്പിറ്റലിൽ സജ്ജമാക്കാമെന്ന് അലിഫ്  ഭാരവാഹികൾ ഹോസ്പിറ്റൽ അധികാരികളെ അറിയിച്ചു.
   അലിഫ് റിക്വസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ:ദിജിനക്ക് അലിഫ് കൺവീനർ യു.മുഹമ്മദ്‌ഫൗസു സമർപ്പിച്ചു. ചടങ്ങിൽ മുൻപഞ്ചായത്ത്മെമ്പർ എൻ. അബ്ദുള്ള,അലിഫ് കുവൈറ്റ് പ്രതിനിധി അർഷാദ്.കെ., ജെ.എച്ച്.ഐ.സജിത,  സ്റ്റാഫ്‌
നഴ്‌സ്‌ ജിനിഷ,അസിസ്റ്റന്റ്നഴ്‌സ് മീന, ഐ.സി.ഡി. എൽ. കൗൺസിലർ സ്നേഹ എന്നിവർ സംബന്ധിച്ചു.


  

No comments:

Post a Comment

Post Top Ad