F കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 6, 2020

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിലെ 24 മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളെ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം അംഗീകരിച്ചതായി എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ അറിയിച്ചു. രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ പ്രഗത്ഭരായ വ്യക്തികളെയാണ് സ്ഥാനാർഥികളായി എൽഡിഎഫ് നിശ്ചയിച്ചിരിക്കുന്നത് സീറ്റ് വിഭജനം പൂർത്തീകരിച്ച് അതിനുശേഷം എൽഡിഎഫ് ഘടകകക്ഷികൾക്ക് അനുവദിച്ച മണ്ഡലങ്ങളിൽ അതത് പാർട്ടികളാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം കെപി മോഹനന്‍റെ അധ്യക്ഷതയിൽ ചേർന്നു. കൺവീനർ കെ പി സഹദേവൻ സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് എം വി ജയരാജൻ വിശദീകരിച്ചു. എൽഡിഎഫ് നേതാക്കളായ സി  രവീന്ദ്രൻ,  പി ദിവാകരൻ,  കെ രാജൻ,  ഇ പി ആർ വേശാല, സജി കുറ്റ്യാനി മറ്റം, മുഹമ്മദ്‌ പറക്കാട്ട്, അഡ്വ. എ ജെ ജോസഫ്, വി കെ ഗിരിജൻ, കെ കെ ജയപ്രകാശ്, രാമചന്ദ്രൻ തില്ലങ്കേരി, സുഭാഷ് അയ്യോത്, എം പ്രഭാകരൻ, ജോജി ആനിത്തോട്ടം, കെ മനോജ്‌, താജുദീൻ മട്ടന്നൂർ എന്നിവർ സംസാരിച്ചു.
എല്ലാ ജില്ലാ/ ബ്ലോക്ക് മണ്ഡലാടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്/ മുൻസിപ്പൽ -കോർപറേഷൻ തലങ്ങളിലും അതത് വാർഡ് അടിസ്ഥാനത്തിലും എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ  യോഗങ്ങൾ നവംബർ 15നകം നടത്തും. സ്ഥാനാർത്ഥികൾ വ്യക്തികളെയും സ്ഥാപനങ്ങളേയും സന്ദർശിക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾ നവംബർ 20 വരെ സംഘടിപ്പിക്കും. രണ്ട് പ്രവർത്തകർ വീതമുള്ള എൽഡിഎഫ് സ്‌കോഡുകൾ നവംബർ 15നും 20നും ഇടയിൽ ഗൃഹ സന്ദർശനം നടത്തും. എല്ലാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും നടത്തുക. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 8 മുനിസിപ്പാലിറ്റി യിലും കണ്ണൂർ കോർപ്പറേഷനിലും സീറ്റ് വിഭജനം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥാനാർഥികളെ വരുംദിവസങ്ങളിൽ അതത് തലങ്ങളിൽ എൽഡിഎഫ് പ്രഖ്യാപിക്കും.

No comments:

Post a Comment

Post Top Ad