F നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, November 14, 2020

നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും





നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും. ചരിത്ര ദൗത്യത്തിനായി നാസയും സ്പേസ് എക്സും തയ്യാറായി കഴിഞ്ഞു. വെള്ളിയാഴ്ച പ്രഖ്യാപിച്ച വിക്ഷേപണം മോശം കാലാവസ്ഥയേത്തുടര്‍ന്നാണ് ഞായറാഴ്ചത്തേക്ക് മാറ്റിയത്.

സ്വകാര്യ സ്പേയ്സ്ക്രാഫ്റ്റ് ഉപയോഗിച്ച്‌ ബഹിരാകാശ യാത്രികരെ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യത്തെ ഉദ്യമമാണ് ഇത്. ഇറ്റ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ തീരത്തുണ്ടായ മാറ്റമാണ് വിക്ഷേപണം നീട്ടി വയ്ക്കാന്‍ കാരണമായത്. നാസയുടെ കേപ് കാനവെറാലിലെ കെന്നഡി സ്പേയ്സ് സെന്‍ററില്‍ നിന്നാകും വിക്ഷേപണം. മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്നതാണ് പര്യവേഷണ സംഘം.മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍.

 
  

No comments:

Post a Comment

Post Top Ad