F കാസര്‍ഗോഡിന്‍റെ മണ്ണിൽ ആസ്റ്റർ മിംസിന്‍റെ സാന്നിധ്യം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 15, 2020

കാസര്‍ഗോഡിന്‍റെ മണ്ണിൽ ആസ്റ്റർ മിംസിന്‍റെ സാന്നിധ്യം


കാസർഗോഡ് : കാസർഗോഡ് നിവാസികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി കാസർഗോഡിലുള്ള സ്വകാര്യ ചെറുകിട  പെരിഫറൽ ആശുപത്രികളിൽ ഇഡി സംവിധാനവും , ടെലി  ഐസിയു സംവിധാനവും ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നു ആസ്റ്റർ മാനേജ്മെന്റ്. സർക്കാറുമായി സഹകരിച്ച്  24 മണിക്കൂറും സിഎസ്ആർ ആക്ടിവിറ്റിയായിട്ട്  ടെലി ഐസിയു നടപ്പിലാക്കാനും തീരുമാനിച്ചിരിക്കുന്നു. കാസർഗോഡിലെ ജനങ്ങൾ ചികിത്സ തേടി ഇന്ന് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. ഈ സാഹചര്യത്തിൽ കാസർഗോഡിന്‍റെ  ആരോഗ്യരംഗത്ത്  നൂതനമായ ചികിത്സാ പദ്ധതികൾ കൊണ്ടുവന്ന്  അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റർ മിംസ് ഈ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ആസ്റ്റർ മിംസ് കോഴിക്കോടിനെയും ആസ്റ്റർ മിംസ് കണ്ണൂരിനെയും ലിവർ സർജറി വിഭാഗവും, സ്പൈന്‍ സർജറി വിഭാഗവും, പീഡിയാട്രിക് നെഫ്രോളജി പീഡിയാട്രിക്ക്  ന്യൂറോളജി  പോലുള്ള സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളുടെ ഒപിഡി  കാസര്‍ഗോട്ടെ മറ്റു ആശുപത്രികളുടെ സഹകരണത്തോടെ തുടങ്ങുവാൻ തീരുമാനിച്ചിരിക്കുന്നു. അതോടൊപ്പം ഒരു ഓംങ്കോളജി യൂണിറ്റ് കൂടി കാസർകോട് ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.  കീമോതെറാപ്പി പോലുള്ള ചികിത്സാ സൗകര്യങ്ങളും ഓംങ്കോളജി ഡോക്ടർമാരും കാസർഗോഡ് വിസിറ്റ്  ചെയ്ത്  ചികിത്സാ സൗകര്യങ്ങൾ ഒരുക്കുവാനുള്ള തീരുമാനത്തിലാണ് ആസ്റ്റർ മാനേജ്മെന്റ്.


  

No comments:

Post a Comment

Post Top Ad