F പ്രപഞ്ചത്തിലെ ഏറ്റവും ഭീകരമായ ശബ്ദം പുറത്തു വിട്ട് നാസ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 15, 2020

പ്രപഞ്ചത്തിലെ ഏറ്റവും ഭീകരമായ ശബ്ദം പുറത്തു വിട്ട് നാസ




മനുഷ്യ രാശിക്ക് മനസിലാക്കാന്‍ കഴിയാത്ത അത്രത്തോളം രഹസ്യം ഒളിഞ്ഞിരിക്കുന്നന ഒന്നാണ് നാം അടങ്ങുന്ന പ്രപഞ്ചം. സാങ്കേതിക തികവിന്റെ കരുത്തില്‍ പലപ്പോഴും നാം അതിന്റെ ഉള്ളടക്കങ്ങളിലേക്ക് ഇറങ്ങി ചെല്ലാറുമുണ്ട്. ഇപ്പോഴിതാ പ്രപഞ്ചത്തിലെ ഏറ്റവും ഭീകരമായ ശബ്ദം പുറത്തുവിട്ടിരിക്കുകയാണ് നാസ. ശബ്ദത്തിന്റെ സോണിഫിക്കേഷനിലൂടെ നെബുലയുടെ വീഡിയോയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയിലുള്ള ശബ്ദം കേട്ട പലരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്ക് ഉള്ളില്‍ നിരവധി പേരാണ് വീഡിയോ കണ്ടത്.നക്ഷത്രങ്ങള്‍ക്ക് അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്ഫോടനത്തിലോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകള്‍.
ഇത്തരത്തില്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തുള്ളതാണ് 'ദൈവത്തിന്റെ കണ്ണ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്സ് നെബുല.





ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്സ് നെബുലയാണ് വീഡിയോയിലുള്ളത്.ബഹിരാകാശത്ത് ഉണ്ടാകുന്ന പല ശബ്ദങ്ങളും നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിയാറില്ല. അതുകൊണ്ട് തന്നെ ഇത്തരം ശബ്ദങ്ങളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് സോണിഫിക്കേഷന്‍. ബഹിരാകാശത്ത് നടക്കുന്ന ചലനങ്ങളുടെ ചിത്രങ്ങളെ സോണിഫിക്കേഷന്‍ ചെയ്യുന്നത് വഴി അവയുടെ ശബ്ദം നമുക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ നാസ വ്യക്തമാക്കുന്നു.

എന്നാല്‍, വീഡിയോ കണ്ട പലരും 'ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച'യെന്നും ' സ്ത്രീയുടെ നിലവിളി 'യെന്നുമൊക്കെയാണ് ഈ ശബ്ദത്തെ വിശേഷിപ്പിച്ചത്.

No comments:

Post a Comment

Post Top Ad