F മദ്രസ വിദ്യാര്‍ഥികളുടെ മുഖമക്കന വെള്ളനിറമാക്കാന്‍നിര്‍ദേശം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 16, 2020

മദ്രസ വിദ്യാര്‍ഥികളുടെ മുഖമക്കന വെള്ളനിറമാക്കാന്‍നിര്‍ദേശം



തിരു: അതിരാവിലെയും ഇരുളുന്ന
സമയത്തും മദ്രസകളിലേക്കും മറ്റ്‌
ആവശ്യങ്ങള്‍ക്കുമായി പോകുന്ന
കുട്ടികള്‍ ഇനി കറുപ്പിനുപകരം വെളുത്ത
മുഖമക്കന ധരിക്കാന്‍ ബാലാവകാശ
കമ്മിഷന്‍ നിര്‍ദേശം. വെളിച്ചമില്ലാത്ത
സമയത്ത്‌ കുട്ടികള്‍ റോഡിലൂടെ
നടക്കുമ്പോള്‍ കറുത്ത മക്കനയും
പര്‍ദ്ദയും ധരിക്കുന്നതുകാരണം
വാഹനം ഓടിക്കുന്നവര്‍ക്ക്‌ ഇവരെ
പെട്ടന്ന്‌ കാണാന്‍ സാധിക്കാറില്ല. ഇത്‌
അപകടങ്ങള്‍ക്ക്‌ കാരണമാകാം.
ഇക്കാരണത്താല്‍ മക്കന
പെട്ടന്ന്‌ കാണാവുന്ന വെളുത്ത
നിറത്തിലുള്ളതാകണമെന്ന്‌ പട്ടാമ്പി
ജോയിന്റ്‌ റീജണല്‍ ട്രാന്‍സ്‌േപാര്‍ട്ട്‌
ഓഫീസര്‍ മദ്രസ അധ്യാപകര്‍ക്ക്‌
നല്‍കിയ നിര്‍ദേശം മാധ്യമങ്ങളില്‍വന്നത്‌
ശ്രദ്ധയില്‍പ്പെട്ടതോടയാണ്‌
കമ്മിഷന്‍ ഇടപെടല്‍. കുട്ടികളുടെ
സുരക്ഷിതത്വത്തിന്‌ ഇത്‌
ആവശ്യമാണെന്നുകാണിച്ച്‌ റോഡ്‌
സേഫ്റ്റി അതോറിറ്റി കമ്മിഷണര്‍
ഉത്തരവ്‌ പുറപ്പെടുവിക്കാന്‍ കമ്മിഷന്‍
നിര്‍ദേശിച്ചു.
മക്കന വെളുത്തത്‌ ധരിക്കുന്നത്‌
സംബന്ധിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്‌
മുഖേനയും മറ്റ്‌ റോഡ്‌ സുരക്ഷാ
ക്ലാസുകളിലൂടെയും പ്രചാരണം നടത്താന്‍
ട്രാന്‍സ്പോര്‍ട്ട്‌ കമ്മിഷണര്‍ക്കും
നിര്‍ദേശം നല്‍കി. എല്ലാ മദ്രസകളിലും മറ്റ്‌
സ്ഥാപനങ്ങളിലും നിര്‍ദേശം കൃത്യമായി
പാലിക്കണമെന്നാവശ്യപ്പെട്ട്‌ കേരള
വഖഫ്‌ ബോര്‍ഡ്‌ ചീഫ്‌ എക്സിക്യൂട്ടിവ്‌
ഓഫീസര്‍ക്കും കമ്മിഷന്‍ അംഗങ്ങളായ
കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍
നിര്‍ദേശംനല്‍കി.

No comments:

Post a Comment

Post Top Ad