F വാട്ട്‌സ്ആപ്പില്‍ പുതിയ സ്റ്റോറേജ് മാനേജ്‌മെന്റ് ടൂള്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 5, 2020

വാട്ട്‌സ്ആപ്പില്‍ പുതിയ സ്റ്റോറേജ് മാനേജ്‌മെന്റ് ടൂള്‍


   
ദില്ലി: സ്റ്റോറേജ് മാനേജ്‌മെന്റ് ടൂള്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. ഫോണില്‍ വാട്ട്‌സ്ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാനും ആവശ്യാനുസരണം വേണ്ടാത്തവ നീക്കം ചെയ്യുവാനും ഇതില്‍ സൗകര്യമുണ്ട്. വാട്ട്‌സ്ആപ്പില്‍ സെറ്റിംഗില്‍, സ്റ്റോറേജ് ആന്റ് ഡാറ്റ ഓപ്ഷനില്‍ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ നിന്ന് തന്നെ ആവശ്യമല്ലാത്ത ഡാറ്റ നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കും.

സ്റ്റോറേജ് ബാര്‍, റിവ്യൂ ആന്റ് ഡിലീറ്റ് ഐറ്റം, ചാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗമായാണ് സ്റ്റോറേജ് മാനേജ്‌മെന്റ് ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഫോണ്‍ സ്റ്റോറേജിന്റെ എത്രത്തോളം വഹട്‌സപ്പ് ഉപയോഗിക്കുന്നുവെന്നത് സ്റ്റോറേജ് ബാറില്‍ നിന്നും മനസിലാക്കാം. രണ്ടാമത്തേത് 5 എംബിയില്‍ കൂടുതല്‍ ഉള്ള ഫയലുകളും മൂന്നാമത്തേത് ഒരോ ഗ്രൂപ്പിലെയും ചാറ്റിലെയും മീഡിയ ഫയലുകളെ അവയുടെ വലിപ്പം അനുസരിച്ച് ക്രമീകരിച്ചതുമാണ്.

 

No comments:

Post a Comment

Post Top Ad