F രാമന്തളി ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 6, 2020

രാമന്തളി ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു


പയ്യന്നൂര്‍ : 2024 ഓടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷൻ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജലജീവൻ മിഷൻ പദ്ധതിയുടെ രാമന്തളി പഞ്ചായത്ത്തല പ്രവർത്തി ഉത്ഘാടനമാണ്  പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്തിൽ      4026 ഗാർഹിക കണക്ഷൻ നൽകാൻ 10.98 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.നിലവിൽ 1302 കണക്ഷനാണ് ഉള്ളത് ഈ പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാൻ കഴിയും പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയും .ഈ പദ്ധതിക്ക് പഞ്ചായത്ത് വിഹിതമായി ആവശ്യമായി വരുന്ന തുകയിൽ 25 ലക്ഷം എം.എൽ.എ യുടെ 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും നീക്കിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.  കൂടാതെ പഞ്ചായത്തിൽ നേരത്തെ ഇട്ടിട്ടുള്ള പഴകിയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനായി കിഫ്ബി വഴി 6.26 കോടി രൂപ അനവദിക്കുകയും 4.81 കോടി രൂപയുടെ പ്രവർത്തി ഏതാണ്ട് പൂർത്തിയാകാൻ പോവുകയാണ്, ടാപ്പുകൾ സ്ഥാപിക്കുന്നതിന് അനുവദിച്ച 45 ലക്ഷം രൂപയുടെ പദ്ധതി നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്.
 


No comments:

Post a Comment

Post Top Ad