F ചോറ്റാനിക്കര ക്ഷേത്രം അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമാക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, November 17, 2020

ചോറ്റാനിക്കര ക്ഷേത്രം അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമാക്കും


കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രം അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമാക്കാന്‍ 700 കോടി രൂപയുടെ വികസന പദ്ധതിയുമായി ബംഗളൂരു ആസ്ഥാനമായ സ്വാമിജി ഗ്രൂപ്പ്.
കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രനഗരിയായി ചോറ്റാനിക്കരയെ മാറ്റാനുള്ള പദ്ധതി സമയബന്ധിതമായി അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് സ്വാമിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഗണശ്രാവണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതിയുടെ വിശദമായ രൂപരേഖ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രസമുച്ചയത്തിനു പുറമെ 500 കിടക്കകളുള്ള ആശുപത്രി, ഓര്‍ഫനേജ്, പുവര്‍ ഹോം, റിങ് റോഡ്, ജലശുദ്ധീകരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ഗസ്റ്റ് ഹൗസുകള്‍, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്, കല്യാണ മണ്ഡപം, ഓഡിറ്റോറിയം, അന്നദാന മണ്ഡപം, 300 കോടി രൂപ ചെലവിട്ട് ക്ഷേത്രത്തില്‍ സ്വര്‍ണം പതിക്കല്‍, സ്വര്‍ണ ഗോപുരങ്ങള്‍, രണ്ട് പാലം എന്നിവ പദ്ധതിയിലുണ്ട്.

ചോറ്റാനിക്കരയില്‍ പ്രാര്‍ഥിച്ചശേഷമാണ് രത്‌നവ്യാപാരിയായ തനിക്ക് ബിസിനസില്‍ അഭിവൃദ്ധിയുണ്ടായതെന്നും ലാഭത്തിന്റെ ഒരുഭാഗം ക്ഷേത്രനവീകരണത്തിനായി നീക്കിവച്ചത് അതുകൊണ്ടാണെന്നും ഗണശ്രാവണ്‍ പറഞ്ഞു. ആര്‍ക്കിടെക്ട് ബി ആര്‍ അജിത്തും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


 

  

No comments:

Post a Comment

Post Top Ad