F കോവിഡ് ബാധിച്ച് ചിലര്‍മാത്രം മരിക്കുവാനുള്ള കാരണം വ്യക്തമാക്കി ശാസ്ത്ര ലോകം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 16, 2020

കോവിഡ് ബാധിച്ച് ചിലര്‍മാത്രം മരിക്കുവാനുള്ള കാരണം വ്യക്തമാക്കി ശാസ്ത്ര ലോകം

  പലപ്പോഴും ആദ്യകാലങ്ങളില്‍ മറ്റ് അസുഖങ്ങളുള്ളവരാണ് കൊവിഡ് ബാധിച്ചാല്‍ മരണപ്പെടുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയായി പൂര്‍ണ ആരോഗ്യമുള്ളവര്‍ പോലും കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഇതോടെ ആശങ്കയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുള്ള കാരണമാണ് ശാസ്ത്രലോകം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചില രോഗികളില്‍ ഒരു പ്രത്യേക ആന്റിബോഡി കണ്ടുവരുന്നുണ്ട്. ഇവ രോഗപ്രതിരോധശേഷി നല്‍കുന്ന പ്രൊട്ടീനുകളെ നിര്‍ജീവമാക്കുന്നു. ഓട്ടോആന്റിബോഡി എന്നറിയപ്പെടുന്ന ഈ ആന്റിബോഡികള്‍ വൈറസ് പെരുകുന്നതിനും നമ്മുടെ ശരീരത്തിലെ കോശങ്ങളെ ആക്രമിക്കാനും അനുമതി നല്‍കുന്നു.ഇതാണ് ചില കൊവിഡ് ബാധിതരെ മരണത്തിലേക്ക് നയിക്കുന്നതെന്നാണ് കണക്കാക്കുന്നത്.പുരുഷന്മാരിലാണ് ഈ ആന്റിബോഡി കൂടുതലായി കാണുന്നത്. അതുകൊണ്ടാണ് കൊവഡ് ബാധിച്ച്‌ മരിക്കുന്നവരില്‍ പുരുഷന്മാരുടെ എണ്ണം കൂടുതലെന്നും ശാസ്ത്രലോകം പറയുന്നു

No comments:

Post a Comment

Post Top Ad