F ആസ്റ്റർ മിംസ് കണ്ണൂരിൽ ഡേ കെയർ സർജറി യൂണിറ്റ് ആരംഭിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 12, 2020

ആസ്റ്റർ മിംസ് കണ്ണൂരിൽ ഡേ കെയർ സർജറി യൂണിറ്റ് ആരംഭിച്ചു

കണ്ണൂർ: ആസ്റ്റർ മിംസ് കണ്ണൂരിൽ ഡേ കെയർ സർജറി യൂണിറ്റ് ആരംഭിച്ചു. ഒറ്റ ദിവസം കൊണ്ട് സർജറിയും അനുബന്ധ ചികിത്സയും ഉറപ്പു വരുത്തി രോഗികൾക്ക് ആശ്വാസകരമായ സൗകര്യം ഒരുക്കുക എന്നതാണ് ഡേ കെയർ സർജറി യൂണിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശത്ത് മാത്രമാണ് ഇത്തരം വാർഡുകൾ കണ്ടു വരുന്നത്.  ആശുപത്രി താമസം ഒഴിവാക്കാൻ പറ്റുന്ന രീതിയിലുള്ള ശസ്ത്രക്രിയകൾക്ക് എറ്റവും ഉത്തമമാണ് ഡേ കെയർ സംവിധാനം. ഹെർണിയ, അപ്പന്റിസൈറ്റിസ്, മുഴകൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ എന്നിവ ഈ രീതിയിൽ നടത്താവുന്നതാണ്. ആശുപത്രിവാസം ഒഴിവാക്കുന്നത് വഴി രോഗികൾക്ക് സമയലാഭവും സാമ്പത്തിക ലാഭവും ഉണ്ടാകുന്നു. ആധുനീക ചികിത്സാ രീതികളിൽ അത്യന്താപേക്ഷിതമായ ഒരു സംവിധാനം കൂടിയാണ് ഡേ കെയർ സർജറി യൂണിറ്റ്. ഇത്തരത്തിലുള്ള വാർഡുകൾ വഴി രോഗികൾക്ക് രാവിലെ ഹോസ്പിറ്റലിലെത്തി സർജറി കഴിഞ്ഞ് വൈകുന്നേരം തിരിച്ച് പോകുവാനുള്ള സൗകര്യമാണ്  ഒരുക്കിയിരിക്കുന്നത് എന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഓർത്തോ വിഭാഗം ഡോക്ടർ നാരായണപ്രസാദ് സംസാരിച്ചു. പരിപാടിയിൽ ആസ്റ്റർ മിംസ് സിഎം എസ് ഡോക്ടർ സൂരജ്, സർജറി വിഭാഗം ഡോക്ടർ ഐ.സി ശ്രീനിവാസ്, ഓങ്കോളജി വിഭാഗം ഡോകടർ  വിഷ്ണു എന്നിവർ സംസാരിച്ചു.

  

No comments:

Post a Comment

Post Top Ad