F ഈ- പാസ് വേണ്ട ; ഊട്ടി വിളിക്കുന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 16, 2020

ഈ- പാസ് വേണ്ട ; ഊട്ടി വിളിക്കുന്നു

  ഗൂഡല്ലൂര്‍:  ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കൂടി. ദീപാവലി ആഘോഷത്തിനു ലഭിച്ച അവധിയും ഞായറാഴ്ചയുമായതോടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ്​ ഗാര്‍ഡന്‍, ബോട്ട്ഹൗസ്​ എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ സാന്നിധ്യം കൂടിയിരുന്നു. എട്ടുമാസങ്ങള്‍ക്കു ശേഷമാണ് സഞ്ചാരികളുടെ വരവ് കൂടുന്നത്.

ഇ-പാസ്​ റദ്ദാക്കി വെബില്‍ രജിസ്​റ്റര്‍ ചെയ്താല്‍ മാത്രംമതിയെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് സഞ്ചാരികള്‍ കുടുംബങ്ങളുമായി എത്താന്‍ തുടങ്ങിയത്. കഴിഞ്ഞ നാലുദിവസമായി കര്‍ണാടകയില്‍ നിന്ന് ബസുകളുടെ വരവും തുടങ്ങിയത് സ്വന്തം വാഹനമില്ലാത്തവര്‍ക്കും സൗകര്യമായിരുന്നു. ദീപാവലി പ്രമാണിച്ചാണ് താല്‍ക്കാലികമായി ബസ്​ സര്‍വിസ്​ ഏര്‍പ്പെടുത്തിയിരുന്നത്.സംസ്​ഥാനത്തി​െന്‍റ ഇതര ജില്ലകളില്‍നിന്നും കേരളം, കര്‍ണാടക സംസ്​ഥാനത്തെ ടൂറിസ്​റ്റുകളും ഊട്ടിയിലേക്കെത്തുന്നുണ്ട്. ഇവരുടെ സഞ്ചാരം കൂടിയതോടെ വ്യാപാര മേഖലയിലും ഉണര്‍വ് കണ്ടുതുടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ മഞ്ഞുവീഴ്​ച ശക്​തമായതോടെ ഉൗട്ടിക്ക്​ കൂടുതല്‍ അഴകുവിരിച്ചിട്ടുണ്ട്​.

No comments:

Post a Comment

Post Top Ad