F അക്ഷയ കേന്ദ്രങ്ങളിലൂടെ ഇനി മുഖ്യമന്ത്രിക്ക് പരാതി നല്‍കാം. ഇതിനുള്ള സംവിധാനം ഈ മാസം നിലവില്‍ വരും. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, November 7, 2020

അക്ഷയ കേന്ദ്രങ്ങളിലൂടെ ഇനി മുഖ്യമന്ത്രിക്ക് പരാതി നല്‍കാം. ഇതിനുള്ള സംവിധാനം ഈ മാസം നിലവില്‍ വരും.



   
തിരുവനന്തപുരം : അക്ഷയ കേന്ദ്രങ്ങളിലൂടെ ഇനി മുഖ്യമന്ത്രിക്ക് പരാതി നല്‍കാം. ഇതിനുള്ള സംവിധാനം ഈ മാസം നിലവില്‍ വരും. പരാതി എഴുതി നല്‍കാന്‍ സാധിക്കാത്തവര്‍ക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിക്കും.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കാം. സെക്രട്ടേറിയറ്റിലെ കൗണ്ടറിലൂടെയും തപാല്‍ മാര്‍ഗവും പരാതികള്‍ ലഭിക്കുന്നുണ്ട്.

ഇവ ലഭിക്കുമ്ബോള്‍ മുതല്‍ തീര്‍പ്പാക്കുന്നതുവരെ ഓരോ നീക്കവും എസ്‌എംഎസിലൂടെ പരാതിക്കാരനെ അറിയിക്കും. ടോള്‍ ഫ്രീ നമ്ബറിലൂടെയും (1800 425 7211) ഓണ്‍ലൈനായും തല്‍സ്ഥിതി അറിയാം.

പരാതികളിന്മേല്‍ രണ്ടാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കണമെന്നാണ് നിര്‍ദേശം.കൂടുതല്‍ പരിശോധനകള്‍ വേണ്ട പരാതികള്‍ തീര്‍പ്പാക്കാന്‍ 30 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ട്. ഗൗരവമേറിയവ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിശോധിക്കുന്നത്.

  

No comments:

Post a Comment

Post Top Ad