F പ്രസ്സുകള്‍ മാര്‍ഗ നിര്‍ദ്ദേശം പാലിക്കണം ജില്ലാ കലക്ടര്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, November 17, 2020

പ്രസ്സുകള്‍ മാര്‍ഗ നിര്‍ദ്ദേശം പാലിക്കണം ജില്ലാ കലക്ടര്‍


  

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർഥികൾക്കുമുള്ള പോസ്റ്ററുകളും ലഘുലേഖകളും പരസ്യങ്ങളും അച്ചടിക്കുന്നതിനും  പ്രസിദ്ധീകരിക്കുന്നതിനും കളക്ടർ മാർഗനിർദേശം പുറപ്പെടുവിച്ചു. ലഘുലേഖകലും പോസ്റ്ററുകളിലും നോട്ടീസിലും  പ്രസാധകന്‍റെ പേരും വിലാസവും മുൻപേജിൽ നൽകണം.പ്രസാധകന്‍ ഒപ്പിട്ട നേരിട്ട് അറിയുമെന്ന്  രണ്ടുപേർ സാക്ഷ്യപ്പെടുത്തിയ പ്രഖ്യാപനത്തിന്‍റെ മാതൃക  അടക്കമുള്ള രണ്ട് കോപ്പികൾ വാങ്ങി സൂക്ഷിക്കണം. അച്ചടിച്ച കോപ്പികളുടെ എണ്ണം ഈടാക്കിയ കൂലി എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണയിച്ചിട്ടുള്ള ഫോറത്തിൽ രേഖപ്പെടുത്തി പ്രസാധകൻ സമർപ്പിച്ച പ്രഖ്യാപനം അച്ചടിച്ച രണ്ട് പകർപ്പ് എന്നിവയോടൊപ്പം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. രേഖകളുടെയും പ്രസാധകൻ നൽകിയ പ്രഖ്യാപനത്തിന്‍റെയും ഓരോ പകർപ്പ് അടിച്ചു കഴിഞ്ഞയുടന്‍  ഉദ്യോഗസ്ഥന് അയച്ചുകൊടുക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവോ  20,00 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും.
 

  

No comments:

Post a Comment

Post Top Ad