F പ്രഥമ ജി.ഇ.സുധാകരൻ സ്മാരക സൗഹൃദ വേദി പുരസ്‌കാരം. അഡ്വ. ശശി വട്ടക്കൊവ്വലിന് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 8, 2020

പ്രഥമ ജി.ഇ.സുധാകരൻ സ്മാരക സൗഹൃദ വേദി പുരസ്‌കാരം. അഡ്വ. ശശി വട്ടക്കൊവ്വലിന്



പയ്യന്നൂര്‍ : പ്രവാസി  പയ്യന്നൂർക്കാരുടെ ജാതി, മത,രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന  കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദി ദുബായ്,ഷാർജ & നോർത്തേൺ എമിറേറ്റ്സ്  ചാപ്റ്റർ ഏർപ്പെടുത്തിയ പ്രഥമ ജി.ഇ.സുധാകരൻ സ്മാരക സൗഹൃദ  വേദി പുരസ്‌കാരം, അഞ്ചുവർഷക്കാലമായി പയ്യന്നൂർ മുനിസിപ്പൽ ചെയർമാൻ ആയി പയ്യന്നൂരിന്റെ ബഹുമുഖമായ വികസനത്തിൽ സമഗ്ര സംഭാവന നൽകിയ വ്യക്തി  എന്ന നിലയിൽ അഡ്വ.  ശശി വട്ടക്കൊവ്വലിന് നൽകുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷത്തോട് കൂടി അറിയിക്കുന്നു.
ഇരുപത്തയ്യായിരത്തി ഒന്നു രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നവമ്പർ മാസത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന  ചടങ്ങിൽ വെച്ചു പുരസ്കാരം സമ്മാനിക്കുന്നതായിരിക്കും.
ഈ ചടങ്ങിൽ വെച്ചു തന്നെ കഴിഞ്ഞ SSLC/പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പയ്യന്നൂർ സൗഹൃദ വേദി - ദുബായ്,ഷാർജ & നോർത്തേൺ എമിറേറ്റ്സ്  ചാപ്റ്റർ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തുന്നതായിരിക്കും.


  

No comments:

Post a Comment

Post Top Ad