F കോവിഡ് ഡ്യൂട്ടിക്കിടെ രോഗം ബാധിച്ചോ അതുമായി ബന്ധപ്പെട്ടോ ജീവന്‍ നഷ്ടമായവരുടെ മക്കള്‍ക്ക് എംബിബിഎസ് സീറ്റില്‍ സംവരണം നല്‍കാന്‍ തീരുമാനം. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 20, 2020

കോവിഡ് ഡ്യൂട്ടിക്കിടെ രോഗം ബാധിച്ചോ അതുമായി ബന്ധപ്പെട്ടോ ജീവന്‍ നഷ്ടമായവരുടെ മക്കള്‍ക്ക് എംബിബിഎസ് സീറ്റില്‍ സംവരണം നല്‍കാന്‍ തീരുമാനം.


ന്യൂഡെല്‍ഹി:  കോവിഡ് ഡ്യൂട്ടിക്കിടെ രോഗം ബാധിച്ചോ അതുമായി ബന്ധപ്പെട്ടോ ജീവന്‍ നഷ്ടമായവരുടെ മക്കള്‍ക്ക് എംബിബിഎസ് സീറ്റില്‍ സംവരണം നല്‍കാന്‍ തീരുമാനം. ആദരസൂചകമായാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. 2020 - 2021 അക്കാദമിക വര്‍ഷത്തേക്ക് അഞ്ച് സീറ്റുകള്‍ മാറ്റിവയ്ക്കാനാണ് തീരുമാനം. 'വാര്‍ഡ്‌സ് ഓഫ് കോവിഡ് വാരിയേഴ്‌സ്' എന്ന കാറ്റഗറി ഇതിനായി ആരോഗ്യമന്ത്രാലയം ആരംഭിച്ചു
'ഉത്തരവാദിത്തത്തിന്റെയും മാനുഷികതയുടെയും പേരില്‍ കോവിഡ് കാലത്ത് ജീവന്‍ പൊലിഞ്ഞവര്‍ക്കുള്ള ആദരമാണ് ഇത്' - ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. സംസ്ഥാന, കേന്ദ്രഭരണ സര്‍ക്കാരുകള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുകയുള്ളൂ.2020 ലെ നീറ്റ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റി (എംസിസി)യാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.



No comments:

Post a Comment

Post Top Ad