F എട്ടിക്കുളം, രാമന്തളി കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിംഗ് ഉദ്ഘാടനം നിർവഹിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 5, 2020

എട്ടിക്കുളം, രാമന്തളി കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിംഗ് ഉദ്ഘാടനം നിർവഹിച്ചു.



പയ്യന്നൂര്‍: എട്ടിക്കുളം, രാമന്തളി  കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിംഗ് മുഖേന കുടുംബ ആരേഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. 
തീരദേശ നിവാസികൾ ഉൾപ്പെടെയുള്ള രാമന്തളി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ ചികിത്സക്ക് വേണ്ടി ഈ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ആശുപത്രികൾ  രോഗി സൗഹൃദ ആശുപത്രികളായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് മണി വരെ ഒ.പി സൗകര്യമുണ്ടാവും. സ്പെഷാലിറ്റി ക്ലിനിക്കായ ശ്വാസ്, ആശ്വാസ്, ജീവിത ശൈലി, വയോജന കൗമാര ക്ലിനിക്ക് എന്നിവയുണ്ടാവും. ലബോറട്ടറി സേവനവും  കൗൺസിലിംഗും പ്രീ ചെക്കപ്പും ആശുപത്രിയിലുണ്ടാവും. യോഗ ഹാൾ, നിരീക്ഷണ മുറി,ശിശു സൗഹൃദ പ്രതിരോധ കുത്തിവെയ്പ് മുറി, എയർ പോർട്ട് ഇരിപ്പിട സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. എം.എൽ.എ ഫണ്ട്, നാഷണൽ ഹെൽത്ത് മിഷൻ മുഖേനയുള്ള ഫണ്ട്, പഞ്ചായത്ത് പദ്ധതി വിഹിതം, ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച ഫണ്ട് എന്നിവ വഴിയാണ് വികസന പ്രവർത്തങ്ങൾ പൂർത്തീകരിച്ചത്.

  

No comments:

Post a Comment

Post Top Ad