F രണ്ടാം കവാടം തുറന്ന് പയ്യന്നൂർ സ്റ്റേഷൻ;ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 1, 2020

രണ്ടാം കവാടം തുറന്ന് പയ്യന്നൂർ സ്റ്റേഷൻ;ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

 
   

പയ്യന്നൂര്‍ : എംഎല്‍എ ആസ്തി വികസന ഫണ്ടും നഗരസഭ വിഹിതവും ഉപയോഗിച്ച് നിര്‍മ്മിച്ച പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വലിന്‍റെ അധ്യക്ഷതയില്‍  സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

  കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കലക്ഷൻ ലഭിക്കുന്ന പയ്യന്നൂർ സ്റ്റേഷനെ റെയിൽവെ നാളിതുവരെ ക്രൂരമായി അവഗണിക്കുകയായിരുന്നു.. നാവിക അക്കാദമി CRPF കേന്ദ്രം എന്നിവ ഉൾപ്പടെ ആശ്രയിക്കുന്ന സ്റ്റേഷനായിട്ടും ജനപ്രതിനിധികളുടെ നിവേദനങ്ങൾ റെയിൽവെ 
നിരന്തരം ചവറ്റുകൊട്ടയിലെറിഞ്ഞു.
മൂന്നാം ട്രാക്കിൽ നിർത്തിയിട്ട ഗുഡ്സ് വാഗന്റെ എഞ്ചിനിൽ അള്ളിപ്പിടിച്ച് സ്ത്രീ പുരുഷ ഭേദമന്യേ  യാത്രക്കാർ
രണ്ടാം പ്ലാറ്റ്ഫോമിൽ കിതച്ചെത്തുന്നത് പതിവ് കാഴ്ചയായിരുന്നു.  ജീവൻ പണയം വെച്ചുള്ള അഭ്യാസത്തിന്  അറുതി വരുത്താനും സ്റ്റേഷൻ വികസനത്തിനുമുള്ള ഒറ്റമൂലിയായിരുന്നു സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത്  ഫൂട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുക എന്നത്.  റെയിൽവെയെ
സമീപിച്ചപ്പോൾ പതിവ് കൈമലർത്തൽ. ആഞ്ഞ് ചോദിച്ചപ്പോൾ നിങ്ങൾ വേണമെങ്കിൽ പണിതോളൂ എന്നും
177000/- രൂപ സെന്റേജ് ചാർജടച്ചാൽ എസ്റ്റിമേറ്റിത്തരാമെന്നും 
റെയിൽവെ സമ്മതിച്ചു.
പയ്യന്നൂർ  നഗരസഭ ചെയർമാൻ അഡ്വ ശശി വട്ടക്കൊവ്വൽ മറ്റൊന്നും ആലോചിക്കാതെ തുകയടച്ചു. പിന്നെ  85 ലക്ഷത്തിന്റെ എസ്റ്റിമേറ്റാക്കിത്തന്നു റെയിൽവെ. ഉടൻതന്നെ  സി കൃഷ്ണൻ MLA
ആസ്തിവികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ അനുവദിച്ചു. അന്നത്തെ 
കാസർഗോഡ് എം പി 
പി കരുണാകരന്റെ ഇടപെടലിനെത്തുടർന്ന്  ദ്രുതഗതിയിൽ പണി തുടങ്ങി. നിർമ്മാണം കൂടുതൽ വേഗത്തിലാക്കാനായി MLA യുടെയും ചെയർമാന്റെയും നിരന്തര ഇടപെടൽ. റെയിൽവെ എസ്റ്റിമേറ്റ് റിവൈസ് ചെയ്തപ്പോൾ വീണ്ടും 6 ലക്ഷം വേണം. 
തുക നഗരസഭ നൽകി. 
ഇപ്പോഴിതാ പയ്യന്നൂർ റെയിൽവേ സ്റ്റേഷന് കിഴക്കൻ കവാടം മമ്പലത്ത് തുറന്നിരിക്കുന്നു. ഒപ്പം അപ്രോച്ച് റോഡും. ഇനിയൊരു
 പാർക്കിംഗ് കേന്ദ്രം കൂടി ആയാൽ
സമീപഭാവിയിൽ ഇവിടെയും വരും 
ടിക്കറ്റ് കൗണ്ടർ. 



No comments:

Post a Comment

Post Top Ad