F 90 മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 9, 2020

90 മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: 90 മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. തിങ്കളാഴ്ചയാണ് കിറ്റ് പുറത്തിറക്കിയത്. ഡിസംബറോടെ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലാബോറട്ടറികളിലും കിറ്റ് ലഭ്യമാക്കുമെന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ടാറ്റ ഹെല്‍ത്ത് കെയര്‍ വിഭാഗമായ ടാറ്റ മെഡിക്കല്‍സ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് ആണ് കിറ്റ് വികസിപ്പിച്ചത്. ടാറ്റയുടെ തന്നെ ചെന്നൈ പ്ലാന്‍്‌റിലാണ് കിറ്റ് കൂടുതലായി നിര്‍മ്മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി പ്ലാന്‍്‌റിനുണ്ടെന്നും സി.ഇ.ഒ അറിയിച്ചു.

No comments:

Post a Comment

Post Top Ad