F സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നു ; ശമ്പളമില്ലാതെ അവധി 5 വര്‍ഷമാക്കി കുറച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 8, 2020

സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നു ; ശമ്പളമില്ലാതെ അവധി 5 വര്‍ഷമാക്കി കുറച്ചു

തിരു: കോവിഡ് രോഗവ്യാപനം ശക്തമായതോടെ സാമ്ബത്തിക പ്രതിസന്ധിയും രൂക്ഷമായി. ഇതിനുപിന്നാലെ ചെലവുചുരുക്കല്‍ നടപടികളുമായി കേരളസര്‍ക്കാര്‍. ചെലവുചുരുക്കലിനായി വിദഗ്ധസമിതികള്‍ നല്‍കിയ ശുപാര്‍ശകള്‍ ധനവകുപ്പ് അംഗീകരിച്ച്‌ ഉത്തരവിറക്കി.

സര്‍ക്കാര്‍ പദ്ധതികളുടെ ചിലവ് ചുരുക്കുന്നത് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പാഴ് വസ്തുക്കള്‍ ലേലം ചെയ്യുന്നതുവരെയുള്ള കാര്യങ്ങള്‍ ചെലവുചുരുക്കല്‍ നടപടികളില്‍ ഉണ്ടാകും. തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വര്‍ഷമായിരുന്നു. അത് അഞ്ച് വര്‍ഷമാക്കി വെട്ടിക്കുറച്ചു. ഇനിമുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുവര്‍ഷത്തിനുശേഷവും ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായാണ് കണക്കാക്കുക.ഈ തീരുമാനം നിലവില്‍ അവധി നീട്ടിക്കിട്ടിയവര്‍ക്ക് ബാധകം ആയിരിക്കുകയില്ല.


No comments:

Post a Comment

Post Top Ad