F നോട്ട് നിരോധനത്തിന്‍റെ 4 വര്‍ഷങ്ങള്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 8, 2020

നോട്ട് നിരോധനത്തിന്‍റെ 4 വര്‍ഷങ്ങള്‍
 
ദില്ലി: 2016 ന​വം​ബ​ര്‍ എ​ട്ടി​ന് പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​റ​ന്‍​സി​യു​ടെ 86.4 ശ​ത​മാ​നം തു​ക​യും പെട്ടന്ന്  റ​ദ്ദാ​ക്കി​യ​പ്പോ​ള്‍, അ​ത്ര​യും തു​ക കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ജ​ന​ങ്ങ​ൾ അമ്പരന്നു.  അ​ത്ര​യും ക​റ​ന്‍​സി​യു​ടെ ക്ര​യ​വി​ക്ര​യ​വും സ​ഞ്ചാ​ര​വും നി​ല​ച്ച​തോ​ടെ സമ്പത്ത് ​​വ്യ​വ​സ്ഥ താ​റു​മാ​റാ​യി.

തൊ​ഴി​ല്‍​ശാ​ല​ക​ളു​ടെ അ​ട​ച്ചു​പൂ​ട്ട​ല്‍, തൊ​ഴി​ല്‍ ന​ഷ്​​ടം, വ​രു​മാ​ന​ശോ​ഷ​ണം, ജി.​ഡി.​പി​യു​ടെ ര​ണ്ട​ര ശ​ത​മാ​നം ഇ​ടി​വ് എ​ന്നി​വ​യൊ​ക്കെ ഒ​രു ജ​ന​ത​യു​ടെ ജീ​വി​ത​ത്തെ ബാധിച്ചു. നോ​ട്ടു​നി​രോ​ധ​ന​ത്തി​​ന്റെ  ല​ക്ഷ്യ​ങ്ങ​ളാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​രു​ന്ന കള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ക്ക​ല്‍, ക​ള്ള​നോ​ട്ടു വേ​ട്ട, ഭീ​ക​ര​വാ​ദ​മി​ല്ലാ​താ​ക്ക​ല്‍ എ​ന്നി​വ​യെ​പ്പ​റ്റി പി​ന്നീ​ടൊ​രി​ക്ക​ലും അ​വ​കാ​ശ​വാ​ദ​മു​ണ്ടാ​യി​ട്ടു​മി​ല്ല.ഒ​രു​ത​ര​ത്തി​ലു​ള്ള സാ​മൂ​ഹി​ക ഓ​ഡി​റ്റി​ങ്ങും ന​ട​ന്നി​ല്ല.

മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി രാ​ജ്യ​ത്ത്​ ഔ​പ​ചാ​രി​ക വി​ക​സ​ന​തു​റ​ക​ളെ​ല്ലാം കു​ത്ത​ക​ക​ളു​ടെ കൈ​ക​ളി​ലെ​ത്തി​ക്കു​ന്ന നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ളാ​ണ് ആ​വി​ഷ്ക​രി​ച്ച​ത്. അ​തി​നു വ​ഴ​ങ്ങാ​തി​രു​ന്ന​ത്​ 50 കോ​ടി പേ​ര്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന കൃ​ഷി​യ​ട​ങ്ങു​ന്ന അ​നൗ​പ​ചാ​രി​ക മേ​ഖ​ല​യാ​യി​രു​ന്നു. നോ​ട്ടു നി​രോ​ധ​നം ഈ ​മേ​ഖ​ല​യി​ല്‍ അ​ന​സ്തേ​ഷ്യ​ക്കു സ​മാ​ന​മാ​യ ത​ള​ര്‍​ച്ച​യാ​ണു​ണ്ടാ​ക്കി​യ​ത്. സ്വാ​ഭാ​വി​ക​മെ​ന്നോ​ണം ഇ​വി​ടെ ജോ​ലി​യെ​ടു​ത്തി​രു​ന്ന മ​ഹാ​ഭൂ​രി​പ​ക്ഷം പേ​രും കു​ടി​യൊ​ഴി​പ്പി​ക്കാ​തെ ത​ന്നെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യി. ഈ ​വി​ട​വി​ലേ​ക്കാ​ണ് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ കു​ത്ത​ക​ക​ള്‍​ക്കും ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ വി​ദേ​ശ​മൂ​ല​ധ​ന​ത്തി​നും പ​ങ്കാ​ളി​ത്തം സാ​ധ്യ​മാ​ക്കു​ന്ന നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തൊ​ക്കെ ചേ​ര്‍​ത്തു വാ​യി​ക്കു​മ്ബോ​ഴാ​ണ് സാ​മ്ബ​ത്തി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളൊ​ന്നും നി​ഷ്ക​ള​ങ്ക​മ​ല്ലെ​ന്നും അ​വ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം​ചെ​യ്ത ജ​ന​വി​രു​ദ്ധ തി​ര​ക്ക​ഥ​ക​ളാ​ണെ​ന്നും തി​രി​ച്ച​റി​യാ​നാ​കു​ക.

*ചീ​റ്റി​പ്പോ​യ ബ​ഡാ​യികള്‍*

നോ​ട്ടു​നി​രോ​ധ​ന​ത്തി​ലൂ​ടെ നാ​ലു ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത് ഖ​ജ​നാ​വി​ലേ​ക്ക് മു​ത​ല്‍​കൂ​ട്ടാ​മെ​ന്നാ​യി​രു​ന്നു വീ​മ്ബു​പ​റ​ച്ചി​ല്‍. പ​ക്ഷേ, തി​രി​ച്ചു​വ​രാ​തി​രു​ന്ന ക​റ​ന്‍​സി 10,730 കോ​ടി രൂ​പ! എ​ന്നാ​ല്‍ പ​ക​രം നോ​ട്ട​ടി​ക്കാ​ന്‍ റി​സ​ര്‍​വ്​ ബാ​ങ്കി​ന് ചെ​ല​വാ​യ തു​ക 13,000 കോ​ടി രൂ​പ! മാ​ത്ര​വു​മ​ല്ല, 2015-16ല്‍ ​റി​സ​ര്‍​വ്​ ബാ​ങ്ക് കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന് 65,876 കോ​ടി രൂ​പ​യാ​ണ് മി​ച്ച ഫ​ണ്ടാ​യി ന​ല്‍​കി​യ​തെ​ങ്കി​ല്‍, 2016-17 വ​ര്‍​ഷ​ത്തി​ല്‍ പ്ര​സ്തു​ത തു​ക 30,659 കോ​ടി രൂ​പ​യാ​യി ഇ​ടി​യു​ക​യും ചെ​യ്തു. ദീ​ര്‍​ഘ​കാ​ല നേ​ട്ട​ങ്ങ​ള്‍​ക്കാ​യി താ​ല്‍​ക്കാ​ലി​ക പ്ര​യാ​സ​ങ്ങ​ളെ മ​റ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു നോ​ട്ടു​നി​രോ​ധ​ന കാ​ല​ത്തെ ആ​പ്ത​വാ​ക്യം. എ​ന്നാ​ല്‍ അ​ര്‍​ബ​ന്‍ മേ​ഖ​ല​യി​ലെ കു​റ​ച്ചു ക്രീ​മി​ലെ​യ​ര്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​ണ് നോ​ട്ടു​നി​രോ​ധ​ന കെ​ടു​തി​ക​ളെ അ​തി​ജീ​വി​ക്കാ​നും ഡി​ജി​റ്റ​ല്‍ രീ​തി​യി​ലേ​ക്ക് നീ​ങ്ങാ​നും ക​ഴി​ഞ്ഞ​ത്. എ​ന്നാ​ല്‍ ഗൂ​ഗ്​​ള്‍ പോ​ലു​ള്ള ഇ​ന്‍​റ​ര്‍​നെ​റ്റ് ഇ​ട​പാ​ടു​ക​ളി​ന്മേ​ല്‍ ഒ​രു​വി​ധ റി​സ​ര്‍​വ്​ ബാ​ങ്ക് നി​യ​ന്ത്ര​ണ​വും സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ അ​വി​ട​ങ്ങ​ളി​ല്‍ വ​ന്‍​തോ​തി​ലു​ള്ള ക​ബ​ളി​പ്പി​ക്ക​ലു​ക​ള്‍ ന​ട​ക്കു​ന്നു. 32 ല​ക്ഷം എ.​ടി.​എം കാ​ര്‍​ഡു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​തി​െ​ന്‍​റ വാ​ര്‍​ത്ത​ക​ള്‍ ജ​ന​ങ്ങ​ളി​ല്‍ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ലു​ള്ള വീ​ഴ്ച​ക​ളും, സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി നി​യ​മ​ത്തി​െ​ന്‍​റ അ​പ​ര്യാ​പ്ത​ത​യും മൂ​ലം പ​ല​രും ഇ​ത്ത​രം ഇ​ട​പാ​ടു​ക​ളി​ല്‍​നി​ന്ന് പി​ന്തി​രി​യു​ന്ന​താ​ണ് കാ​ഴ്ച. കാ​ഷും ജി.​ഡി.​പി​യും ത​മ്മി​ലു​ള്ള അ​നു​പാ​തം വ​ര്‍​ധി​ക്കു​ന്ന​താ​യി കാ​ണാം. നി​ക്ഷേ​പ പ​ലി​ശ നി​ര​ന്ത​രം ഇ​ടി​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, പ​ണം കൈ​വ​ശം സൂ​ക്ഷി​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​ണ് ഈ ​സാ​ഹ​ച​ര്യ​ത്തി​ന് നി​ദാ​നം.

*ക​തി​രി​ലല്ല; ക​ട​യ്ക്ക​ലാ​ണ് വ​ള​മി​ടേ​ണ്ട​ത്*

നോ​ട്ടു നി​രോ​ധ​നം പൊ​ടു​ന്ന​നെ​യാ​ണ്​ മ​ടി​ശ്ശീ​ല​യെ ദ​രി​ദ്ര​മാ​ക്കി​യ​തെ​ങ്കി​ല്‍ കോ​വി​ഡ് ഉ​ണ്ടാ​ക്കി​യ ലോ​ക്​​ഡൗ​ണും സാമ്പത്തിക l മാ​ന്ദ്യ​വും അ​വ​രു​ടെ വാ​ങ്ങ​ല്‍ ക​ഴി​വി​ല്ലാ​യ്മ​യെ വ്യ​വ​സ്ഥാ​പി​ത​മാ​ക്കു​ക​യു​ണ്ടാ​യി. രാ​ജ്യ​ത്തി​െ​ന്‍​റ സാ​മ്ബ​ത്തി​ക​വ​ള​ര്‍​ച്ച 24 ശ​ത​മാ​നം നെ​ഗ​റ്റി​വാ​യെ​ന്നു പ​റ​യു​മ്ബോ​ള്‍, അ​ത് അ​നൗ​പ​ചാ​രി​ക മേ​ഖ​ല​യി​ലെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ വ​രു​മാ​ന ന​ഷ്​​ട​മാ​ണ് വി​ളി​ച്ച​റി​യി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ കൈ​വ​ശം പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​മ്ബ​ദ്ഘ​ട​ന​യു​ടെ മൈ​ക്രോ ത​ല​ത്തി​ല്‍ ഒ​രു ച​ല​ന​വും സാ​ധ്യ​മാ​കാ​തെ മ​ര​വി​ച്ചു കി​ട​ന്നു. ഇ​തേ കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ​യി​ലെ 100 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ വ​രു​മാ​ന​ത്തി​ല്‍ 14 ശ​ത​മാ​നം വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കേ​ന്ദ്ര സ​ര്‍​ക്കാ​റിെ​ന്‍​റ കോ​വി​ഡ് പാ​ക്കേ​ജു​ക​ളെ​ല്ലാം സ​മ്ബ​ന്ന​രെ മാ​ത്രം സം​ര​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നു.

ബാ​ങ്കു​വാ​യ്പ​ക​ളു​ടെ ചോ​ദ​നം കു​റ​യു​ക​യും ജ​ന​ങ്ങ​ളു​ടെ വ​രു​മാ​നം നി​ല​ക്കു​ക​യും ചെ​യ്ത​തോ​ടെ വാ​ണി​ജ്യ വ്യാ​പാ​ര മേ​ഖ​ല നി​ശ്ച​ല​മാ​യി. ഏ​റ്റ​വും താ​ഴെ​ക്കി​ട​യി​ലു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് റൊ​ക്കം പ​ണ​മെ​ത്തി​ക്കു​ക​യും, അ​വ​രു​ടെ ക്ര​യ​ശേ​ഷി വ​ര്‍​ധി​പ്പി​ച്ച്‌, ത​ദ്വാ​രാ വാ​ണി​ജ്യ, വ്യാ​പാ​ര, തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ക്ര​മാ​നു​ഗ​ത​മാ​യ ഉ​ണ​ര്‍​വു​ണ്ടാ​ക്കി മാ​ത്ര​മേ പ​ടി​പ​ടി​യാ​യി സ​മ്ബ​ദ് വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കാ​ന്‍ ക​ഴി​യൂ. അ​തി​നാ​യി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യും കൂ​ലി​നി​ര​ക്കും വി​പു​ല​മാ​ക്കേ​ണ്ട​തു​ണ്ട്. ആ​ദാ​യ​നി​കു​തി പ​രി​ധി​യി​ല്‍ വ​രാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​റു​മാ​സം തു​ട​ര്‍​ച്ച​യാ​യി 7500 രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ട​പ്പാ​യാ​ല്‍ അ​തി​ശ​യ​ക​ര​മാ​യ ഉ​ന്മേ​ഷ​മാ​യി​രി​ക്കും താ​ഴെ ത​ട്ടി​ല്‍ ഉ​ട​ലെ​ടു​ക്കു​ക. അ​തു​പോ​ലെ ഗോ​ഡൗ​ണു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ഒ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യാ​ല്‍ അ​ത് സാ​ധാ​ര​ണ​ക്കാ​രി​ല്‍ ഉ​ണ്ടാ​ക്കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല.

നോ​ട്ടു നി​രോ​ധ​ന​ത്തി​ലൂ​ടെ മൂ​ര്‍​ച്ഛി​ച്ച്‌, കോ​വി​ഡി​ല്‍ വ​ന്നെ​ത്തി നി​ല്‍​ക്കു​ന്ന സ​മ്ബ​ദ് വ്യ​വ​സ്ഥ​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യെ അ​തി​ജീ​വി​ക്കാ​ന്‍ ഇ​തു മാ​ത്ര​മാ​ണ് ശാ​സ്ത്രീ​യ പ്ര​തി​വി​ധി.

എ​ന്നാ​ല്‍ രോ​ഗ​മ​റി​ഞ്ഞ് ചി​കി​ത്സി​ക്കു​ന്ന​തി​നു പ​ക​രം, വീ​ണ്ടും വീ​ണ്ടും കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ത​കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, രാ​ജ്യം ക​ടു​ത്ത അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്കും ദു​രി​ത​ക്ക​യ​ത്തി​ലേ​ക്കു​മെ​ത്തു​മെ​ന്ന​താ​ണ് വാ​സ്ത​വം.


  

No comments:

Post a Comment

Post Top Ad