F ലോക്‌ഡൗൺ കാലത്തെ വൈദ്യുതി ബിൽ ഡിസംബർ 31 വരെ അടയ്ക്കാം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 5, 2020

ലോക്‌ഡൗൺ കാലത്തെ വൈദ്യുതി ബിൽ ഡിസംബർ 31 വരെ അടയ്ക്കാം






തിരുവനന്തപുരം :ലോക്ഡൗൺ കാലമായ കഴിഞ്ഞ മാർച്ച് 20 മുതൽ മേയ് 31 വരെയുള്ള വൈദ്യുതി ബിൽ അടയ്ക്കാൻ ഡിസംബർ 31 വരെ സാവകാശം നൽകിയിട്ടുണ്ടെന്നും ഇതു ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു.

എന്നാൽ ജൂൺ ഒന്നു മുതൽ ഇതു വരെയുള്ള ബില്ലുകളും ലോക്ഡൗണിന്റെ മറവിൽ പലരും അടയ്ക്കുന്നില്ല. അങ്ങനെയുള്ളവരുടെ ഫ്യൂസ് ഊരാനാണ് വൈദ്യുതി ബോർഡ് നിർദേശിച്ചിരിക്കുന്നത്. 

കുടിശിക 2217 കോടി രൂപയായി ഉയർന്ന സാഹചര്യത്തിൽ ഈ ബിൽ അടയ്ക്കുന്നതിന് ഇനി സാവകാശം നൽകില്ലെന്നും ചെയർമാൻ അറിയിച്ചു.


No comments:

Post a Comment

Post Top Ad