F ​നവംബര്‍ 26ന്റെ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബെഫി; ബാങ്കിംഗ് മേഖല സ്തംഭിക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 22, 2020

​നവംബര്‍ 26ന്റെ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബെഫി; ബാങ്കിംഗ് മേഖല സ്തംഭിക്കും

കൊച്ചി> നവംബര്‍ 26ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കിംഗ് മേഖലയിലെ ജീവനക്കാരും അണിചേരുമെന്ന് ബെഫി അറിയിച്ചു. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, നവ സ്വകാര്യ ബാങ്കുകള്‍ എന്നിങ്ങനെയുള്ള വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ കൂടാതെ സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, റിസര്‍വ്വ് ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
റിസര്‍വ്വ് ബാങ്കില്‍ എ.ഐ.ആര്‍.ബി.ഇ.എ, എ.ഐ.ആര്‍.ബി.ഡബ്ല്യു.എഫ്, ആര്‍.ബി.ഡബ്ല്യു.യു, ആര്‍.ബി.ഇ.എ.എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഗ്രാമീണ ബാങ്കിംഗ് മേഖലയില്‍ യുണൈറ്റഡ് ഫോറം ഓഫ് റീജണല്‍ റൂറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്കില്‍ ജീവനക്കാരും ഓഫീസര്‍മാരും അണി ചേരുന്നത്.
ബാങ്കിംഗ് മേഖലയില്‍ ബി.ഇ.എഫ്.ഐയെ കൂടാതെ എ.ഐ.ബി.ഇ.എ., എ.ഐ.ബി.ഇ.ഓ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നടക്കുന്ന പണിമുടക്ക് സമ്പൂര്‍ണമാക്കാന്‍ മുഴുവന്‍ ബാങ്ക് ജീവനക്കാരും മുന്നിട്ടിറങ്ങണമെന്നും ബെഫി അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment

Post Top Ad