F പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുമെന്ന ഭീതിയില്‍ നാടെങ്ങും തിരക്കിട്ട്​ കല്യാണം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, November 18, 2020

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുമെന്ന ഭീതിയില്‍ നാടെങ്ങും തിരക്കിട്ട്​ കല്യാണം

കോഴിക്കോട്​: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുമെന്ന ഭീതിയില്‍ നാടെങ്ങും തിരക്കിട്ട്​ കല്യാണം. 18 വയസ്സ്​​ തികയു​േമ്ബാഴേക്കും കുട്ടികളെ വിവാഹം കഴിപ്പിക്കാനുള്ള തിരക്കിലാണ്​ രക്ഷിതാക്കള്‍. കോവിഡി​ന്‍െറ നിയന്ത്രണങ്ങളില്‍ ഇളവ്​ വന്നതോടെ വിവാഹത്തിരക്ക്​ ഏറിയിരിക്കുകയാണ്​. നീട്ടി നിശ്ചയിച്ച വിവാഹങ്ങള്‍പോലും പലയിടങ്ങളിലും അടിയന്തരമായി നടത്തുന്നുണ്ട്​. ദിവസവും എല്ലാ പള്ളികളിലും വിവാഹം നടക്കുന്നുണ്ട്​. എല്ലാ പെണ്‍കുട്ടികളുടെയും നിക്കാഹ്​ നടത്തുകയാണ്​ വീട്ടുകാര്‍. പെ​ട്ടെന്ന്​ വിവാഹപ്രായം ഉയര്‍ത്തി നിയമം കൊണ്ടുവന്നാല്‍ പിന്നെ മൂന്നുവര്‍ഷം കഴിഞ്ഞേ വിവാഹം നടത്താനാകൂവെന്നതാണ്​ രക്ഷിതാക്കളെ വലക്കുന്നത്​.കോവിഡ്​ മൂലം നീട്ടിവെക്കേണ്ടിവന്ന വിവാഹങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്​. നഗരസഭയില്‍ വിവാഹ രജിസ്​ട്രേഷന്‍ ചെയ്യുന്ന ജനസേവന കേന്ദ്രത്തിനു മുന്നില്‍ ദിവസവും രാവിലെ ആറുമുതല്‍ ടോക്കണുവേണ്ടി നീണ്ട ക്യൂവാണ്​. കോവിഡ്​ രൂക്ഷമായിരുന്ന മാര്‍ച്ച്‌​ മുതല്‍ ആഗസ്​റ്റ്​ വരെ വളരെ കുറവായിരുന്നു വിവാഹ രജിസ്​ട്രേഷനെന്ന്​ അധികൃതര്‍ പറയുന്നു. 

No comments:

Post a Comment

Post Top Ad