F രോഹിത്തിന് പകരം ഏകദിന ടി20 മത്സരങ്ങളില്‍ ആരര ഓപ്പണറികും; സാധ്യത 3 താരങ്ങള്‍ക്ക് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 16, 2020

രോഹിത്തിന് പകരം ഏകദിന ടി20 മത്സരങ്ങളില്‍ ആരര ഓപ്പണറികും; സാധ്യത 3 താരങ്ങള്‍ക്ക്

  ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ടീമില്‍ ഇടം
നേടിയെങ്കിലും ഫിറ്റ്‌നസ് സംബന്ധമായ കാരണങ്ങളാല്‍ ഇന്ത്യന്‍ വൈസ് ക്യാപ്‌റ്റന്‍ കൂടിയായ രോഹിത് ശര്‍മ ഏകദിന,ടി20 മത്സരങ്ങളില്‍ കളിക്കില്ല. അതിശക്തരായ ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ നേരിടുമ്ബോള്‍ രോഹിത്തില്ലാതെ കളിക്കാന്‍ ഇറങ്ങുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.


ഒരുവശത്ത് ധവാന്‍ ഓപ്പണറായി ഇറങ്ങുമ്ബോള്‍ രോഹിത്തിന് പകരം ആരെ കളിപ്പിക്കുമെന്ന പ്രശ്‌നമാണ് ഇപ്പോള്‍ ടീമിനെ വലയ്ക്കുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവതാരം ശുഭ്‌മാന്‍ ഗില്ലാണ് ഏകദിനത്തില്‍ രോഹിത്തിന് പകരക്കാരനാകാന്‍ സാധ്യതയുള്ള ഒരു താരം.ഇന്ത്യയുടെ ടെസ്റ്റ് താരം കൂടിയായ മായങ്ക് അഗര്‍വാളാണ് ഓപ്പണറാകാന്‍ സാധ്യതയുള്ള മറ്റൊരു താരം. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയില്‍ മായങ്കിന് 3 മത്സരങ്ങളില്‍ നിന്നും 36 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചിരുന്നത്. അതേസമയം ഏകദിന ടീമില്‍ രോഹിത്തിന് പകരക്കാരനാകാന്‍ സാധ്യതയില്ലെങ്കിലും ടി20 പരമ്ബരയില്‍ രോഹിത്തിന് പകരക്കാരനാകാന്‍ സഞ്ജു സാംസണിന് കഴിഞ്ഞേക്കും. ടീമിലെ ഏക സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്ന സ്ഥാനമാകും സഞ്ജുവിന് തുണയാകുക.

No comments:

Post a Comment

Post Top Ad