F ക്രിസ്തുമസ് പുതുവത്സര ബംബര്‍; ഒന്നാം സമ്മാനം 12 കോടി,നറുക്കെടുപ്പ് ജനുവരിയില്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 20, 2020

ക്രിസ്തുമസ് പുതുവത്സര ബംബര്‍; ഒന്നാം സമ്മാനം 12 കോടി,നറുക്കെടുപ്പ് ജനുവരിയില്‍


തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ക്രിസ്തുമസ് - പുതുവത്സര ബമ്ബര്‍ ഭാഗ്യക്കുറി ഇന്ന് ലോട്ടറി വകുപ്പ് ഡയറക്ടര്‍ അമിത് മീണ പ്രകാശനം ചെയ്യും. ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് 3.00 മണിക്കാണ് പ്രകാശനം. 300 രൂപയാണ് ടിക്കറ്റ് വില. 2021 ജനുവരി 17നാണ് നറുക്കെടുപ്പ് നടക്കുക.

XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും നല്‍കും.

അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. 6 പരമ്ബരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകള്‍ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം.



No comments:

Post a Comment

Post Top Ad