F ഇനി മൂക്കുപൊത്തേണ്ട; വരുന്നു അത്യാധുനിക അറവ്‌ കേന്ദ്രങ്ങൾ ; 100 കോടി കിഫ്‌ബി ഫണ്ട്‌ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 9, 2020

ഇനി മൂക്കുപൊത്തേണ്ട; വരുന്നു അത്യാധുനിക അറവ്‌ കേന്ദ്രങ്ങൾ ; 100 കോടി കിഫ്‌ബി ഫണ്ട്‌




തിരു : അറവുശാലയ്‌ക്കടുത്തുകൂടി മുഖംചുളിച്ച്‌, മൂക്കുപൊത്തി കടന്നുപോകുന്നതൊക്കെയിനി പഴങ്കഥ. കിഫ്‌ബി സഹായത്തോടെ സംസ്ഥാനത്ത്‌ അത്യാധുനിക അറവുശാലകൾ വരുന്നു. ഇതിനുള്ള ഏഴ്‌ പ്രോജക്ടിന്‌‌ അംഗീകാരമായി. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്, പെരിന്തൽമണ്ണ, തിരുവല്ല നഗരസഭകൾ എന്നിവിടങ്ങളിലാണ്‌ ആരംഭിക്കുക. 100 കോടിയാണ്‌ കിഫ്‌ബി പദ്ധതിക്കായി വകയിരുത്തിയത്‌.
ഒരു വർഷം ആറു ലക്ഷം മെട്രിക്‌ ടൺ മാംസം മലയാളി കഴിക്കുന്നു. 31 ലക്ഷത്തിലധികം മൃഗങ്ങളെ അറവ്‌ ചെയ്യുന്നു‌. എന്നാൽ, സംസ്ഥാനത്തെ ആയിരത്തോളം അറവുശാലകളിൽ നാലെണ്ണംമാത്രമാണ്‌ അംഗീകൃതമായി പ്രവർത്തിക്കുന്നത്‌. അറവ്‌ മാലിന്യത്തിൽ 95 ശതമാനവും (പ്രതിദിനം 1600 ടൺ) അനധികൃതമായി സംസ്‌കരിക്കുകയാണ്‌.
അത്യാധുനിക അറവുശാലയിൽ ഒരു സെന്ററിൽ പ്രതിദിനം 100 വലിയ മൃഗങ്ങളെയും 50 ചെറിയ മൃഗങ്ങളെയും അറവ്‌ ചെയ്യാം. യന്ത്രസഹായത്തോടെ ശുചിയാക്കി വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്‌ നടത്തിപ്പ്‌. മാലിന്യം നീക്കാൻ റെന്ററിങ് പ്ലാന്റുകളും മലിനജലം ശുചീകരിക്കാൻ മലിനജല സംസ്‌കരണ പ്ലാന്റുകൾ, ബയോഗ്യാസ്, ബയോഫിൽറ്റർ കമ്പോസ്റ്റും റഫ്രിജറേഷൻ സംവിധാനങ്ങളും ഉണ്ടാകും.
റെന്ററിങ്‌ പ്ലാന്റുകളിൽ ഉൽപാദിപ്പിക്കുന്ന അറവുമാലിന്യങ്ങൾ പൂച്ച, പട്ടി എന്നിവയ്ക്കുള്ള തീറ്റയാക്കും. അറവുശാലകളിൽ സ്വകാര്യ വ്യക്തികൾക്ക്‌ നേരിട്ടെത്തി മൃഗങ്ങളെ അറവുചെയ്യാം. പദ്ധതി നടപ്പായാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കരാർ ലഭിക്കുമെന്ന്‌ സ്ലോട്ടർ ഹൗസ്‌ പ്രോജക്ട്‌ കൺസൽട്ടന്റ്‌ ഡോ. മോഹനൻ പറഞ്ഞു. 
ഇതോടെ മാംസ വിതരണ ഉൽ‌പാദന മേഖലയുടെ ഹബ്ബായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. 35ഓളം വെറ്ററിനറി ഡോക്‌ടർമാർക്കുൾപ്പെടെ ആയിരത്തോളം പേർക്ക്‌ നേരിട്ടും 5000ത്തോളംപേർക്ക്‌ അല്ലാതെയും പദ്ധതിവഴി തൊഴിലും ലഭിക്കും.


  

No comments:

Post a Comment

Post Top Ad