F ഹോർട്ടി കോർപ്പ് ആവിഷ്ക്കരിച്ച പുതിയ പദ്ധതിയാണ് Saturday Mart.എല്ലാ ശനിയാഴ്ചയിലും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 31, 2020

ഹോർട്ടി കോർപ്പ് ആവിഷ്ക്കരിച്ച പുതിയ പദ്ധതിയാണ് Saturday Mart.എല്ലാ ശനിയാഴ്ചയിലും




ഹോർട്ടി കോർപ്പ് ആവിഷ്ക്കരിച്ച പുതിയ പദ്ധതിയാണ് Saturday Mart.എല്ലാ ശനിയാഴ്ചയിലും  ഹോർട്ടി  കോർപ്പിന്റെ തെരഞ്ഞെടുക്കപ്പെട്ട  സ്റ്റാളുകളിൽ പച്ചക്കറിക്ക്  പ്രത്യേക വിലക്കുറവുണ്ടാകും. 

 കണ്ണൂർ ജില്ലയിൽ Saturday Mart വിപണിയുള്ള 3 ഹോർട്ടി കോർപ്പ്സ്റ്റാളുകളിൽ  2 എണ്ണവും പയ്യന്നൂർ* ടൗണിലാണെന്നത് ശ്രദ്ധേയമായ കാര്യമാണ്.

 നഗരസഭ മുൻകൈയ്യെടുത്ത് സ്ഥലം അനുവദിച്ചാണ്  സമീപകാലത്ത്പയ്യന്നൂരിൽ  2 സ്റ്റാളുകളും ആരംഭിച്ചത്.

 നഗരത്തിന്റെ  ഹൃദയ  ഭാഗത്താണ് 2 സ്റ്റാളുകളൾക്കും സ്ഥലം അനുവദിച്ച് നൽകിയത് , ആദ്യത്തേത് നഗരസഭ ഓഫീസിനടത്തും  (അന്യാധീനപ്പെട്ട് കിടന്നിരുന്ന ഭൂമി വീണ്ടെടുത്ത് നൽകുകയായിരുന്നു ) രണ്ടാമത്തേത് ഷേണായി സ്ക്വയറിനടുത്തും. 

 കുറഞ്ഞ വിലയ്ക്ക് ഉള്ളി ലഭ്യമാക്കാൻ കേരള സർക്കാർ തീരുമാനമെടുത്തപ്പോഴും ഈ സ്റ്റാളുകൾ നമുക്ക് വലിയ അനുഗ്രഹമായി . 

 പയ്യന്നൂരിലെ പൊതു വിപണിയിലെ പച്ചക്കറി വില നിയന്ത്രിക്കുന്നതിൽ ഹോർട്ടി കോർപ്പ്സ്റ്റാളുകൾ വലിയ ഘടകമായി മാറിയിട്ടുണ്ട്.

 എല്ലാവരും ഹോർട്ടി കോർപ്പ് സ്റ്റാളുകൾ പരമാവധി പ്രയോജനപ്പെടുത്തണം.

 പയ്യന്നൂർ നഗരസഭ




 


No comments:

Post a Comment

Post Top Ad