F സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ അക്ഷയ കേരള പുരസ്കാരം പയ്യന്നൂര്‍ നഗരസഭയ്ക്ക് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, October 28, 2020

സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ അക്ഷയ കേരള പുരസ്കാരം പയ്യന്നൂര്‍ നഗരസഭയ്ക്ക്

 


പയ്യന്നൂർ : സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അക്ഷയ കേരളം പുരസ്കാരം പയ്യന്നൂർ നഗരസഭക്ക് ലഭിച്ചു. ക്ഷയ രോഗ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കുകയും "എന്റെ ക്ഷയ രോഗമുക്ത  കേരളം " എന്ന പദ്ധതി വിജയകരമാക്കുക വഴി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പയ്യന്നൂർ നഗരസഭാ പരിധിയിൽ കണ്ടെത്തിയ ക്ഷയ രോഗികളിൽ ആരും തന്നെ ഇടയ്ക്ക് വെച്ച് ചികിത്സ നിർത്തുകയോ ഒന്നാംനിര മരുന്നുകളുടെ പ്രതികരിക്കാത്ത ക്ഷയരോഗം ഉള്ള ഒരു രോഗി പോലും ഉണ്ടാകാതിരിക്കുകയും ചെയ്യാത്തതിൽ ആണ് പുരസ്കാരം. പയ്യന്നൂർ നഗരസഭാ ഹാളിൽ വച്ച് നടന്ന പുരസ്കാര ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് ശശി വട്ടക്കൊവ്വൽ പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അനീഷ് ബാബു ടി ഇൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരം ലഭിക്കുന്നതിനായി പ്രവർത്തിച്ച നഗരസഭയിലെ ആരോഗ്യ പ്രവർത്തകരെയും ചെയർമാൻ അഭിനന്ദിക്കുകയുണ്ടായി. നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി കെ പി ജോതി , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സഞ്ജീവൻ, പയ്യന്നൂർ താലൂക്ക് ആശുപത്രി ക്ഷയരോഗ വിഭാഗം തലവൻ ഡോക്ടർ അഹമ്മദ് നിസാർ ഒ ടി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വി പി മോഹനൻ സ്വാഗതവും, എസ് ടി എസ് ശ്രീമതി ഷീന  നന്ദിയും രേഖപ്പെടുത്തി.
  

No comments:

Post a Comment

Post Top Ad