F പയ്യന്നൂര്‍ ചിന്മയ സ്കൂളിലെ ഫീസ് വിഷയത്തില്‍ നിലനിന്നിരുന്ന തര്‍ക്കത്തില്‍ തീരുമാനമായി ; പയ്യന്നൂര്‍ തഹസിദാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 23, 2020

പയ്യന്നൂര്‍ ചിന്മയ സ്കൂളിലെ ഫീസ് വിഷയത്തില്‍ നിലനിന്നിരുന്ന തര്‍ക്കത്തില്‍ തീരുമാനമായി ; പയ്യന്നൂര്‍ തഹസിദാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്


പയ്യന്നൂര്‍ ചിന്മയ വിദ്യാലയത്തിലെ ഫീസ് ഘടന സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കം ഇന്ന് പയ്യന്നൂര്‍ തഹസില്‍ദാരുടെ അദ്ധ്യക്ഷതയില്‍ നടടന്ന യോഗത്തില്‍  വെച്ച് താഴെ പറയും പ്രകാരം പരിഹരിച്ച് തീരുമാനമായി. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഈ തീരുമാനം 2020 -21 അക്കാദമിക്ക് വര്‍ഷത്തേക്ക് മാത്രമായിരിക്കും.

തീരുമാനം
 1) ഫീസ് ഘടന 
■LKG,UKG >12200/- ആദ്യ 4 ഗഡു 2500 /-  രൂപ വീതവും 5ാം ഗഡു 2200/- രൂപയും.
■1st std > 15500/- 3100രൂപ 5 തുല്ല്യ ഗഡുക്കള്‍,
■2 to 4 > 15700/-  ആദ്യ 3 ഗഡു 3100/- രൂപ വീതവും 2 ഗഡു 3200/- രൂപ വീതവും,
■5 to 7 > 15800/- ആദ്യ 4 ഗഡു 3200 രൂപ വീതവും 5ാം ഗഡു 3000/- രൂപ,
■8 to 10 > 17250/- ആദ്യ ഗഡു 3500/- രൂപ വീതവും 5ാം ഗഡു 3250/- രൂപ,

2) ആദ്യ ഗഡു ഒക്ടോബര്‍ 31 ന് മുമ്പായി അടക്കണം,

3) രണ്ടാം ഗഡു നവംബര്‍ 5ന് മുമ്പായി അടക്കണം,

4) മൂന്നാം ഗഡു നവംമ്പര്‍ 10 ന് മുമ്പായി അടക്കണം,

5) നാലാം ഗഡു ഡിസംബര്‍ 10ന് മുമ്പായി അടക്കണം,

6) അവസാന ഗഡു ഫെബ്രുവരി 10ന് മുമ്പായി അടക്കണം,

7) മേല്‍ പറഞ്ഞ ഫീസ് മേല്‍ പറഞ്ഞ തീയതിക്കുള്ളിലായി രക്ഷിതാക്കള്‍ അടക്കേണ്ടതാണ്,

8) ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും ഒഴിവാക്കിയ കുട്ടികളെ 24/10/2020 ന് വൈകുന്നേരം 5മണിക്ക് മുമ്പായി ഓണ്‍ലൈന്‍ ക്ലാസില്‍ തിരിച്ചെടുക്കേണ്ടതാണ്,

9) 31/10/2020 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഒന്നാം ഗഡു ഫീസ് അടക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും ഒഴിവാക്കാവുന്നതാണ്.

10) ക്ലാസില്‍ നിന്നും ഒഴിവാക്കിയ കൊലയളവില്‍ നഷ്ടപ്പെട്ട ക്ലാസുകള്‍ കുട്ടികള്‍ക്ക് വീണ്ടും എടുത്തു നല്‍കേണ്ടതാണ്

No comments:

Post a Comment

Post Top Ad