F ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പയ്യന്നൂർ ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ പലവ്യഞ്ജന കിറ്റ് വിതരണം നടത്തി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 29, 2020

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പയ്യന്നൂർ ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ പലവ്യഞ്ജന കിറ്റ് വിതരണം നടത്തി


 പയ്യന്നൂര്‍ : കൊറൊണ മഹാമാരിയുടെ ഈ കാലത്തിൽ തൊഴിൽരഹിതരായി വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗമാണ് ഫോട്ടോഗ്രാഫർമാർ. 
ഈ സന്ദർഭത്തിൽ പയ്യന്നൂർ യൂണിറ്റിലെ മുഴുവൻ മെമ്പർമാർക്കും ഭക്ഷ്യധാന്യ പലവ്യഞ്ജന കിറ്റ് സൗജന്യമായി വിതരണം ചെയ്തുകൊണ്ട്  വീണ്ടും ശ്രദ്ധേയമായ പരിപാടികൾ നടത്തി മാതൃകയായി തീർന്നിരിക്കുകയാണ് പയ്യന്നൂർ  യൂണിറ്റ്.

 എ കെ പി എ  മേഖലാ സെക്രട്ടറി ശ്രീ. സജി ചുണ്ട കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ  യൂണിറ്റ് മുൻ പ്രസിഡണ്ട് ജനാർദ്ദനൻ ഷാഡോയുടെ അധ്യക്ഷതയിൽ ചേർന്ന സ്പർശം - 2020 എന്ന പരിപാടിയിൽ മുൻസെക്രട്ടറി വിനോദ് ഫോട്ടോ മാക്സ് സ്വാഗതം പറഞ്ഞു.  ജില്ലാ കമ്മിറ്റി അംഗങ്ങളായ അശോക് കുമാർ പുറച്ചേരി, ഷാജി എം,  ജയറാം കെ ,   മേഖല ജോ : സെക്രട്ടറി പ്രമോദ് ലയ, പത്മനാഭൻ വർണ്ണം, ഗണേശൻ, മനേഷ് മോഹൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ വെച്ച് യൂണിറ്റ് മെമ്പർ അമർനാഥിന്റെ സാഹസിക പ്രവർത്തനത്തിനെ അനുമോദിക്കുകയും യൂണിറ്റിന്റെ സ്നേഹോപഹാരം മേഖലാ സെക്രട്ടറി സജി ചുണ്ട നൽകുകയും ചെയ്തു.
 
   
  

No comments:

Post a Comment

Post Top Ad