F അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, October 26, 2020

അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍


 


 തിരുവനന്തപുരം 
അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് ഇത്തവണ വിദ്യാരംഭം നടന്നത്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്ത് ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും വിദ്യാരംഭം നടത്തിയത്.
പതിവ് ആഘോഷങ്ങളില്ലാതെയാണ് കുഞ്ഞുങ്ങള്‍ ഇന്ന് അക്ഷര ലോകത്തേക്ക് കടന്നത്. കൊവിഡിന്റെ കാലത്ത് അകലം പാലിക്കുന്നതിനായി, എഴുത്തിനിരുത്തുന്ന രീതികളില്‍ ഉള്‍പ്പെടെ മാറ്റം. ആചാര്യന്മാര്‍ക്കുപകരം രക്ഷിതാക്കള്‍തന്നെ കുഞ്ഞുങ്ങളെ മടിയിലിരുത്തി ഹരിശ്രീ എഴുതിച്ചു ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും.
കൊവിഡ് മാനദണ്ഡം പാലിച്ച് വിദ്യാരംഭ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം, സാനിറ്റെസെഷന്‍, മാസ്‌ക് ഇവ കൃത്യമായി സജ്ജമാക്കിയിരുന്നു. പതിവ് തിരക്ക് വിദ്യാരംഭ കേന്ദ്രങ്ങളില്‍ ഉണ്ടായില്ല. കൂടുതല്‍ പേരും വീടുകളില്‍ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്ന് നല്‍കി. 
 
കൊവിഡിനൊപ്പം മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചരിക്കുക എന്നതാണ് ഈ വിജയദശമി ദിനവും നമ്മേ ഓര്‍മ്മിപ്പിക്കുന്നത്.


No comments:

Post a Comment

Post Top Ad