F പയ്യന്നൂര്‍ നഗരസഭ മൂരിക്കൊവ്വലില്‍ നിര്‍മ്മിച്ച മിനി ഷോപ്പിംഗ് കോംപ്ലക്സ് സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 29, 2020

പയ്യന്നൂര്‍ നഗരസഭ മൂരിക്കൊവ്വലില്‍ നിര്‍മ്മിച്ച മിനി ഷോപ്പിംഗ് കോംപ്ലക്സ് സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു


പയ്യന്നൂര്‍ : പയ്യന്നൂര്‍ നഗരസഭ മൂരിക്കൊവ്വലില്‍ നിര്‍മ്മിച്ച മിനി ഷോപ്പിംഗ് കോംപ്ലക്സ് 
സി കൃഷ്ണൻ എം എൽ എ  ഉദ്ഘാടനം ചെയ്തു. മൂരിക്കൊവ്വലിൽ നഗരസഭ നിർമ്മിച്ചു നൽകിയ രണ്ടാമത്തെ ഷോപ്പിങ് കോംപ്ലക്സാണിത്. ഇതോടു കൂടി മൂരാക്കൊവ്വലിൻ്റേയും, പരിസര പ്രദേശങ്ങളുടേയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടിയാണ് അധികൃതർ ലക്ഷ്യമിടുന്നത്. കുടുംബശ്രീ പ്രവർത്തകർക്കാണ് ഷോപ്പിങ് കോംപ്ലക്സിൻ്റെ  നടത്തിപ്പു ചുമതല.പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ ശശി വട്ടക്കൊവ്വൽ ചടങ്ങിൽ  അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി. നന്ദകുമാർ ,പോത്തേര കൃഷ്ണൻ, കെ.പി ഷിനി, ടി വി വിജിത, കെ.വി ബാലൻ,   എന്നിവർ സംബന്ധിച്ചു.
 

No comments:

Post a Comment

Post Top Ad