F പി.സാഗർ സ്മരണാർത്ഥം നടപ്പിലാക്കുന്ന നിർധനരായ രോഗികൾക്ക് ഒരു വർഷത്തേക്ക് മരുന്ന് നൽകുന്ന സ്നേഹ സ്പർശം പദ്ധതി ഉത്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 24, 2020

പി.സാഗർ സ്മരണാർത്ഥം നടപ്പിലാക്കുന്ന നിർധനരായ രോഗികൾക്ക് ഒരു വർഷത്തേക്ക് മരുന്ന് നൽകുന്ന സ്നേഹ സ്പർശം പദ്ധതി ഉത്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു


കല്ല്യാശ്ശേരി : അബുദാബി കെഎംസിസി കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ മർഹൂം 
പി.സാഗർ സ്മരണാർത്ഥം നടപ്പിലാക്കുന്ന നിർധനരായ രോഗികൾക്ക് ഒരു വർഷത്തേക്ക് മരുന്ന് നൽകുന്ന സ്നേഹ സ്പർശം പദ്ധതി ഉത്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു.
ടി.പി മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ.പി സകരിയ സാഹിബ് ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ കഴിഞ്ഞ 5 വർഷ കാലം പഞ്ചായത്ത്‌ പരിധിയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച വാര്ഡ് മെമ്പർ മാരായ തയ്യിൽ താജുദ്ധീൻ, ഇടമെന സഹദേവൻ എന്നിവർക്ക് അബുദാബി കെഎംസിസി,ദുബൈ കെഎംസിസി കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മറ്റി വക ഉപഹാരവും, കോവിഡ്‌ കാലത്ത് ദുബായിൽ കെഎംസിസി വളണ്ടിയർ ആയി മികച്ച സേവനം നടത്തിയ ഉമ്മർ നാലകത്തിനുള്ള ഉപഹാരവും
രാജ് മോഹൻ ഉണ്ണിത്താൻ എംപി നൽകി. അബൂദാബി കെഎംസിസി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി എൻ.കാദർ സ്വാഗതവും,
എം.കെ പി മുസ്തഫ റിപ്പോർട് അവതരണവും നടത്തി.
അബൂദാബി കെഎംസിസി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സാബിർ മാട്ടൂൽ,റസീഫ് ടിപി,
തയ്യിൽ താജുദ്ധീൻ,ഇടമെന സഹദേവൻ,സി.എച് ഹഫീൽ, ശരീഫ് കുഞ്ഞിമംഗലം,ഫൈസൽ കുഞ്ഞിമംഗലം,സുൽത്താൻ ബാദുഷ,സഹീർ കുഞ്ഞിമംഗലം, മർസാദ് ടി.പി,അബ്ദുൽ തമീം,അഷ്‌റഫ് കാങ്കോൽ,നിഹാദ് ടിപി എന്നിവർ ആശംസ പ്രസംഗം നടത്തി.

No comments:

Post a Comment

Post Top Ad