F ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റ് സമ്മേളനം ഓണ്‍ലൈനായി നടന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, October 25, 2020

ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റ് സമ്മേളനം ഓണ്‍ലൈനായി നടന്നു




പയ്യന്നൂര്‍ : ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റ് ഓൺലൈൻ സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ജനാർദ്ദനൻ ഷാഡോയുടെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് ഷിജു. കെ. വി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സജി ചുണ്ട, യൂണിറ്റ് സെക്രട്ടറി വിനോദ് ഫോട്ടോമാക്സ്, ട്രഷറർ സിനി എം. ജി എന്നിവർ റിപ്പോർട്ടവതരിപ്പിച്ചു.

വിതിലേഷ് അനുരാഗ്, അശോകൻ പുറച്ചേരി, ഷാജി ഫോക്കസ്, അജയൻ ക്ലാസിക്, മനോജ് കാർത്തിക, ജയറാം പയ്യന്നൂർ, വിനോദ് പി.വി, പ്രമോദ് ലയ, രഞ്ജിത് പഴയങ്ങാടി, സുഭാഷ് എൻ. വി എന്നിവർ സംസാരിച്ചു. 


കൊറോണ മഹാമാരി കാലഘട്ടത്തിൽ വ്യാപാരമില്ലായ്മ അങ്ങേയറ്റം രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ
കല്യാണങ്ങളും മറ്റ് പരിപാടികളും ഇല്ലാത്തതിനാലും സ്റ്റുഡിയോകൾ പൂട്ടേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് ഗവൺമെന്റ് ഇടപെട്ട് ഈട് ഇല്ലാത്ത പലിശരഹിത വായ്പകൾ നൽകുന്നതിനും ഈ മഹാമാരി തീരുന്നതുവരെ
വാടക പകുതിയാക്കി കുറക്കുന്നതിന് ശക്തമായ ഇടപെടലുകൾ നടത്തുന്നതിനും പയ്യന്നൂർ യൂണിറ്റ് സമ്മേളനം  ആവശ്യപ്പെട്ടു


 സമ്മേളനത്തോടനുബന്ധിച്ച് പയ്യന്നൂർ യൂണിറ്റ് വിഭജനവും നടന്നു.

പയ്യന്നൂർ വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് : വിനോദ് ഫോട്ടോ മാക്സ് ,
സെക്രട്ടറി ഗണേശൻ എൻ ,
എന്നിവരേയും

പയ്യന്നൂർ ഈസ്റ്റ് യൂണിറ്റ്
പത്മനാഭൻ എൻ (പ്രസിഡന്റ്), മനേഷ് മോഹൻ (സെക്രട്ടറി),  
എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു.


➖➖➖➖➖➖➖➖➖➖➖➖
*ഇന്‍സ്റ്റഗ്രാം* 👇🏻
https://bit.ly/2ZcbG88
➖➖➖➖➖➖➖➖➖➖➖➖
*ഫേസ്ബുക്ക്*
https://www.facebook.com/payyanurnews670307/

No comments:

Post a Comment

Post Top Ad