F ഐഎസ്എല്‍ മത്സരക്രമമായി; ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെതിരെ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 31, 2020

ഐഎസ്എല്‍ മത്സരക്രമമായി; ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെതിരെ





ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരക്രമമായി. നവംബര്‍ 20 ന് ഗോവയിലാണ് കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. 2020-21 എഡ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടക്കുക. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
ഗോവയില്‍ മാത്രമാകും മത്സരങ്ങളുണ്ടാവുക. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം – ഫതോര്‍ഡ്, ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയം, തിലക് മൈതാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.
നവംബര്‍ 26 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബര്‍ 13 ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്‌സി പോരാട്ടം നടക്കും. 11 ടീമുകളാണ് ഐഎസ്എല്ലില്‍ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗില്‍ 11 ടീമുകളായത്. നിലവില്‍ ടീമുകള്‍ ഗോവയില്‍ എത്തിയിട്ടുണ്ട്.


 

  

No comments:

Post a Comment

Post Top Ad