F പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 31, 2020

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു




പയ്യന്നൂര്‍ : പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ  നിര്‍വ്വഹിച്ചു. 1.2 കോടി രൂപയാണ് കിഫ്ബി ഇതിനായി അനുവദിച്ചിരുന്നത്. 10 ഡയാലിസിസ് മെഷീനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഡയാലിസിസ് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടു കൂടി പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വൃക്ക രോഗികള്‍ക്ക് ആശ്വാസ കേന്ദ്രമായി പയ്യന്നൂര്‍ താലൂക്ക് ഗവ. ആശുപത്രി മാറും. നവംബര്‍ 1 മുതല്‍ രോഗികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.
പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികളെ പരിശോധനകള്‍ നടത്തിയതിനു ശേഷമായിരിക്കും ഡയാലിസിസിന് വിധേയമാക്കുക. കോവിഡ് 19 സാഹചര്യത്തില്‍ കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതിന് ശേഷമായിരിക്കും ഡയാലിസിസ് ആരംഭിക്കുകയെന്ന് മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു
 

  

No comments:

Post a Comment

Post Top Ad